Kerala

എംപോക്സ് രോഗലക്ഷണം: ആലപ്പുഴയിലെ രോഗിയുടെ ഫലം നെഗറ്റീവ് | Alappuzha patient tested negative for Mpox

ആലപ്പുഴ: എംപോക്സ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസം വാർഡിലേക്കു മാറ്റും. തൃക്കുന്നപ്പുഴ സ്വദേശിയായ പ്രവാസി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പനിയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എംപോക്സിന്റേതെന്നു സംശയിക്കാവുന്ന ലക്ഷണങ്ങൾ കണ്ടതോടെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളുടെ കൂടി സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതോടെ ആകെ 79 സാംപിളുകളാണ് നെഗറ്റീവ് ആയത്.