Health

ചർമ്മത്തിന് ഇലാസ്തികത നിലനിർത്താൻ ഇത് മാത്രം മതി

കറുത്ത പാടുകൾ, കരിവാളിപ്പ് ഇതൊക്കെ ചർമ്മത്തെ സ്ഥിരമായി അലട്ടുന്ന പ്രശ്നങ്ങളിൽ ചിലതാണ്. ചർമ്മത്തിൻ്റെ ഇത്തരം പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാൻ ശരിയായ ചർമ്മ സംരക്ഷണം വളരെ പ്രധാനമാണ്. ചർമ്മത്തിന് നല്ല തുടിപ്പും അതുപോലെ സോഫ്റ്റാകാനും സഹായിക്കുന്ന ഫേസ് മാസ്കാണിത്. മാത്രമല്ല ചർമ്മത്തിന് നല്ല യുവത്വം നൽകാനും ഇത് സഹായിക്കും.

 

പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ പാടെ മാറ്റാൻ സഹായിക്കുന്നത് കൂടിയാണ് ഈ ഫേസ് മാസ്ക്.സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും മുഖക്കുരു പ്രശ്നം ഇല്ലാതാക്കാനും മുൾട്ടാണി മിട്ടി ഏറെ സഹായിക്കാറുണ്ട്. മുഖക്കുരു പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുൾട്ടാണി മിട്ടി എന്ന് തന്നെ പറയാം. ചർമ്മത്തിലെ രക്തയോട്ടം കൂട്ടി നല്ല തുടിപ്പും ഭംഗിയും നൽകാൻ മുൾട്ടാണി മിട്ടി സഹായിക്കാറുണ്ട്. നല്ല പഴുത്ത പഴം ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ സോഫ്റ്റാക്കാൻ സഹായിക്കാറുണ്ട്. വൈറ്റമിൻ എ, സി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ല യുവത്വം നിലനിർത്താൻ നല്ലതാണ്. ചർമ്മത്തിന് ഒരേ നിറവും അതുപോലെ തിളക്കവും നൽകാൻ പഴം സഹായിക്കും.

അതുപോലെ വൈറ്റമിൻ എ ചുളിവുകളും വരകളുമൊക്കെ മാറ്റാൻ സഹായിക്കുന്നതാണ്. ചർമ്മത്തിന് ഇലാസ്തികത നിലനിർത്താൻ വളരെ മികച്ചതാണ് തൈര്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നതാണ് തൈര്. അതുപോലെ വരകളും പാടുകളുമൊക്കെ മാറ്റാനും നല്ല തിളക്കവും ഭംഗിയും നൽകാനും തൈര് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ഡാർക് സർക്കിൾസിന് വളരെ നല്ലതാണ്. ഇത് തിളക്കം കൂട്ടാനും വളരെ നല്ലതാണ്.

Latest News