സ്വാദിഷ്ടവും ആരോഗ്യകരവുമായി മുരിങ്ങയില കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം മുരിങ്ങ ഇല മുട്ട തോരൻ.
ആവശ്യമായ ചേരുവകൾ
- മുരിങ്ങയില –1 കപ്പ്
- മുട്ട – 3 എണ്ണം
- ചെറിയ ഉള്ളി – 10 എണ്ണം
- വെളുത്തുള്ളി – 3 അല്ലി
- പച്ച മുളക് – 3 എണ്ണം
- തേങ്ങ ചിരകയത് – അര കപ്പ്
- എണ്ണ – 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- കുരുമളകുപൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുരിങ്ങ ഇല നല്ല പോലെ കഴുകി വെള്ളം കുടഞ്ഞ് കളയുക. വെള്ളം മുഴുവൻ തോർന്നു കഴിയുമ്പോൾ ,തണ്ടിൽ നിന്നും ഇലകൾ നുള്ളി എടുക്കുക. അതിന് ശേഷം ഒരു ബൗളിൽ മുട്ട പൊട്ടിച്ചു സ്പൂൺ കൊണ്ട് അടിച്ചു വെയ്കുക.
ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക്, മഞ്ഞൾ പൊടി ചേർക്കുക. ശേഷം എടുത്തു വെച്ച മുരിങ്ങ ഇല ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക. ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക. 5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക.
STORY HIGHLIGHT: Muringa Ila Mutta Thoran