tips

വാഴപ്പഴം ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാം; എങ്ങനെയെന്നറിയാമോ ? tricks-to-keep-bananas-fresh

തണ്ടുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക

വളരെ സുലഭമായി ലഭിക്കുന്ന ഒരു പോഷകാഹാരം ആണ് വാഴപ്പഴം. നമ്മുടെ വീടുകളിൽ നിന്നും വിപണിയിൽ നിന്നു ഇത് ലഭ്യമാകും. പലരുടെയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം. ഇത് കേവലം രുചികരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള ആളുകളും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

വാഴപ്പഴം വെറുതെ കഴിക്കുക മാത്രമല്ല അവകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നു. ഇതു വർഷം മുഴുവൻ ലഭ്യമാണ്. എന്നാൽ നേരിടുന്ന പ്രധാന വെല്ലുവിളി മറ്റൊന്നുമല്ല.. അതിൻറെ പ്രശ്നം നിലനിർത്തി സംഭരിക്കുന്ന കാര്യത്തിലാണ് ബുദ്ധിമുട്ട്. പഴം പെട്ടെന്ന് തന്നെ കറുത്ത് പോകുന്നു. അവസാനം അത് എടുത്തു കളയേണ്ടി വരുന്നു. ഒരാഴ്ചയോളം വാഴപ്പഴം ഫ്രഷ് ആയി സൂക്ഷിക്കാം എന്ന കാര്യം നിങ്ങൾക്കറിയാമോ. അതെങ്ങനെയാണെന്നാണ് ഇനി പറയാൻ പോകുന്നത്

വാഴപ്പഴം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ തണ്ടുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക. വാഴപ്പഴം വേര്‍തിരിച്ച് ഓരോന്നിന്റെയും മുകള്‍ഭാഗം പൊതിയണം. എന്നാല്‍ വാഴപ്പഴം മുഴുവന്‍ മൂടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പഴം വേഗത്തില്‍ കറുക്കുന്നതിനെ തടയുന്നു. കൗണ്ടര്‍ടോപ്പില്‍ വാഴപ്പഴം കൂടുതല്‍ നേരം സൂക്ഷിക്കരുത് എന്നതാണ് അടുത്ത മാര്‍ഗം. പകരം അവ തൂക്കിയിടുക.

വാഴപ്പഴത്തിന്റെ മുകളില്‍ കെട്ടി നിങ്ങളുടെ അടുക്കളയില്‍ എവിടെയെങ്കിലും ഒരു കയറോ ചരടോ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഇവ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വാഴപ്പഴം മറ്റ് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും അകറ്റി നിര്‍ത്തുക. ആപ്പിള്‍, തക്കാളി തുടങ്ങിയ പഴങ്ങള്‍ എഥിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു.

അതിനാല്‍ പഴം പ്രത്യേകം സൂക്ഷിക്കുന്നത് അവ കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും. ഫ്രിഡ്ജില്‍ വാഴപ്പഴം സൂക്ഷിക്കുന്നതും നല്ലതല്ല. തണുത്ത അന്തരീക്ഷത്തില്‍ വാഴപ്പഴം വേഗത്തില്‍ ചീഞ്ഞഴുകിപ്പോകും. ഊഷ്മാവില്‍ ഉണങ്ങിയ സ്ഥലത്ത് അവ വെക്കുന്നതാണ് നല്ലത്. വാഴപ്പഴം വാങ്ങുമ്പോള്‍ അധികം പഴുക്കാത്തതോ പാടുകളില്ലാത്തതോ ആയവ തിരഞ്ഞെടുക്കുക. ഇനി നന്നായി പഴുത്തതാണെങ്കില്‍ ആവശ്യത്തിന് മാത്രം വാങ്ങുക എന്നതാണ് ബുദ്ധി.

content highlight: tricks-to-keep-bananas-fresh