തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വാദ പ്രതിവാദങ്ങളുമായ രാഷ്ട്രീയ പാര്‍ട്ടികളും, പരിശോധന നയവുമായി തിരുപ്പതി ക്ഷേത്ര ട്രെസ്റ്റും മുന്നോട്ടു പോകുന്നുണ്ട്. അതിനിടയില്‍ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിന്റെ പ്രസാദ പാക്കറ്റുകളില്‍ എലികളെ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലണ്. സംഭവം വൈറലായതോടെ ഭക്തജനങ്ങല്‍ ക്ഷേത്ര പരിസരത്ത് തടിച്ചകൂടി. എന്താണ് സംഭവമെന്ന അറിയണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ടസ്റ്റ് (എസ്എസ്ജിടി) ചെയര്‍പേഴ്‌സണ്‍ ഭക്തര്‍ക്ക് മറുപടി നല്‍കി. ”ദിവസവും ലക്ഷക്കണക്കിന് ലഡ്ഡു വിതരണം ചെയ്യപ്പെടുന്നു, ഇവ തയ്യാറാക്കുന്ന സ്ഥലം വൃത്തിയുള്ളതാണ്. എന്നാല്‍ വീഡിയോയില്‍ കാണിക്കുന്നത് വൃത്തിഹീനമായ സ്ഥലമാണ് കാണിക്കുന്നത്. ഇത് ക്ഷേത്രത്തിന്റേതല്ലെന്നും പുറത്തെവിടെയോ ഉള്ളതാണെന്നും എനിക്ക് പറയാന്‍ കഴിയുമെന്ന്, ”ശ്രീ സിദ്ധിവിനായക് ഗണപതി മന്ദിര്‍ ട്രസ്റ്റ് (എസ്എസ്ജിടി) ചെയര്‍പേഴ്‌സണ്‍ സദാ സര്‍വങ്കര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
सिद्धिविनायक मंदिर के प्रसाद की शुद्धता पर उठे सवाल हैं, मंदिर की चौंकाने वाली तस्वीर#Babyrats #Mahaprasad #temple #TempleTrust #VeenaPatil #mumbai #Siddhivinayak #SiddhivinayakTemple #Mice #Rat #Prashad #maharashtra #Mumbaihttps://t.co/NpGREGvKat pic.twitter.com/ukTaMRCLWU
— news puran (@Dharmapuran) September 24, 2024
അതേസമയം, പ്രചാരത്തിലുള്ള ക്ലിപ്പ് ഒരു നീല ട്രേയില്‍ സൂക്ഷിച്ചിരിക്കുന്ന കീറിയ ലഡു പാക്കറ്റുകളില്‍ എലിക്കുഞ്ഞുങ്ങള്‍ കിടക്കുന്നതു കാണാം, നീല ട്രേയുടെ ഒരു ഭാഗത്ത് എലി കടിച്ചു കീറിവെച്ചിരിക്കുന്ന ലഡു പാക്കറ്റുകളും കാണാം. വീഡിയോയില്‍ ലഡു പാക്കറ്റുകള്‍ വെച്ചിരിക്കുന്ന ട്രേയുടെ മാത്രം ദൃശ്യം മാത്രമാണ് ഉള്ളത്, സ്ഥലമൊന്നും വ്യക്തമല്ല. എന്നിരുന്നാലും, സിസിടിവികള്‍ പരിശോധിക്കുമെന്നും പോലീസ് അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നുള്ള സര്‍വങ്കര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് അദ്ദേഹം ഭക്തര്‍ക്ക് ഉറപ്പ് നല്‍കി.
”നെയ്യ്, കശുവണ്ടി, മറ്റ് ചേരുവകള്‍ എന്നിവ ആദ്യം ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും അവരുടെ അനുമതിക്ക് ശേഷം മാത്രമേ ഉപയോഗിക്കുകയും ചെയ്യുന്നു. നമ്മുടെ വെള്ളം പോലും ലാബില്‍ പരിശോധിക്കുന്നു. ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദം ശുദ്ധമാണെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം,” സദാ സര്‍വങ്കര്‍ പറഞ്ഞു. ഹിന്ദു പുരാണങ്ങളില്‍ ഗണപതിക്ക് ‘വാഹനമായി’ ഒരു എലിയുണ്ട്. ‘ഗണപതി’, ‘വിനായക’ എന്നും മറ്റും അറിയപ്പെടുന്ന ഗണപതിക്ക് വേണ്ടിയാണ് സിദ്ധിവിനായകം നിര്‍മ്മിച്ചിരിക്കുന്നത് . പുതിയതായി എന്തെങ്കിലും തുടങ്ങുമ്പോള്‍ ദേവനെ ആരാധിക്കുന്നു.