Health

മുപ്പതുകൾക്ക് മുമ്പ് തന്നെ മുടി നരച്ചു തുടങ്ങിയോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തൂ | premature-grey-hair

തെറ്റായ ഭക്ഷണക്രമവുമെല്ലാം നിങ്ങളുടെ മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാൻ കാരണമാകും

മുടിയുടെ സ്വാഭാവിക നിറം ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. നരച്ച മുടി പലപ്പോഴും ആത്മവിശ്വാസത്തെ തകർക്കുന്നു. ചെറുപ്രായത്തിൽ തന്നെ നര ബാധിക്കുന്നു. അത് തടയണമെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തണം. അതിൽ പ്രധാനമാണ് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ. തെറ്റായ ഭക്ഷണ ശൈലി അകാലനരയ്ക്ക് കാരണമാകുന്നു. അവ എന്തൊക്കെ ആണെന്ന് നോക്കാം..

മദ്യപാനം ഒഴിവാക്കാം

അമിതമായി മദ്യം കഴിക്കുന്നത് മുടിയുടെ നിറം നിലനിർത്താൻ നിർണായകമായ വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണം തടസപ്പെടുത്തും. സ്വാഭാവികമായും മുടി വേഗത്തിൽ നരക്കാൻ ഇത് കാരണമാകും. മദ്യപാനം മാത്രമല്ല കേട്ടോ, അമിത സമ്മർദ്ദവും തെറ്റായ ഭക്ഷണക്രമവുമെല്ലാം നിങ്ങളുടെ മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാൻ കാരണമാകും.

സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ നേരത്തെ തന്നെ നരയുടെ ലക്ഷണങ്ങൾ കാണാൻ സാധ്യതയുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകളും അഡിറ്റീവുകളുമാണ് വില്ലൻമാരാകുന്നത്.

അമിതമായ പഞ്ചസാര കഴിക്കുന്നത്

മെലാനിൽ ആണ് മുടിക്ക് നിറം നൽകുന്നത്. അമിതമായി പഞ്ചസാര കഴിക്കുന്നത് മെലാനിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. ഇത് മുടി വളരെ പെട്ടെന്ന് തന്നെ നരയ്ക്കാൻ കാരണമാകും. ചെറുപ്പക്കാരിലും ഇത് സംഭവിക്കും കേട്ടോ. പഞ്ചസാര കൂടുന്നത് ഇൻസുലിൻ വർധിപ്പിക്കും. ഇത് മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തേയും ബാധിക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകും.

അമിതമായി ഉപ്പ് കഴിക്കുന്നത്

ചിലർക്ക് ഭക്ഷണത്തിൽ ഉപ്പ് കൂടുതൽ ഇട്ടില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല. അക്കൂട്ടർ ഒന്ന് ശ്രദ്ധിച്ചോളൂ, കാരണം അമിതമായ ഉപ്പ് കഴിക്കുന്നത് നര വരുന്നത് വേഗത്തിലാക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കാരണം ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നതും മെലാനിൻ ഉത്പാദനത്തെ ബാധിക്കും. മുതിർന്നവർ പ്രതിദിനം 5 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമേ കഴിക്കാവൂവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇന്ത്യക്കാർ പലപ്പോഴും ഇത് പാലിക്കാറില്ല. ഉപ്പ് ഉപയോഗം കുറയ്ക്കുന്നത് മുടിയുടെ സ്വാഭാവിക നിറം കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും, അതുകൊണ്ട് ഇനി ശ്രദ്ധിക്കുമല്ലോ.

കാപ്പി അഡിക്ടാണോ?

ദിവസം കുറഞ്ഞത് മൂന്ന് കാപ്പിയെങ്കിലും കുടിക്കാറുണ്ടോ, തീർച്ചയായും അത് നിങ്ങളുടെ മുടിയുടെ നിറത്തെ ബാധിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് മെലാനിൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നത്. അതുകൊണ്ട് കാപ്പിയ്ക്ക് പകരം മെലാനിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇനി തിരഞ്ഞെടുക്കൂ. ഇലക്കറികൾ, കായ്കൾ, വിത്തുകൾ, വിറ്റാമിൻ സി, ഇ എന്നിവ കൂടുതലുള്ള പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

content highlight: premature-grey-hair

Latest News