സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന സംസ്ഥാനത്താകെ നടന്നു. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് അനുവാദം നല്‍കുന്ന ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും, അവ പുതുക്കി നല്‍കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ”ഓപ്പറേഷന്‍ വിസ്‌ഫോടന്‍” എന്ന പേരില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തുകയാണ്.
ലൈസന്‍സുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാനമൊട്ടാകെയുള്ള കളക്ടറേറ്റിലെ ബന്ധെട്ട സെക്ഷനുകളിലും തിരഞ്ഞെടുത്ത ലൈസന്‍സുകള്‍ നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ”ഓപ്പറേഷന്‍ വിസ്‌ഫോടന്‍” എന്ന പേരില്‍ നടക്കുന്ന മിന്നല്‍ പരിശോധനയില്‍ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
CONTENT HIGHLIGHTS;’Operation Visphotan’: Irregularity in grant of license to handle ammunition