ആവി പറക്കുന്ന ചോറിൽ കാച്ചിയ മോരൊഴിച്ച് ചോറ് കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
അധികം പുളിയില്ലാത്ത മോര് – 1/2 കപ്പ്
തേങ്ങ – പകുതി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – ഒന്നിന്റെ പകുതി
കടുക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്.
തയാറാക്കുന്ന വിധം
- ഒരു ചട്ടിയിൽ അരക്കപ്പ് വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഒരുനുള്ള് ഉലുവ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക.
- തിളച്ചുകഴിഞ്ഞാൽ മോര് ഒഴിച്ച് തുടരെ ഇളക്കുക. നന്നായി അരച്ച തേങ്ങയും ചേർത്ത് (ഒരു കഷണം പച്ചമുളകും ചേർക്കണം) തിളച്ചുതുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം.
- ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും ഒരു വറ്റൽ മുളക് രണ്ടാക്കി മുറിച്ചതും ഇട്ട് വറുത്തിടുക.
content highlight: moru-kachiyathu-recipe