ഊണിനു രുചി കൂട്ടാൻ സൂപ്പർ രുചിയിലൊരുക്കാം നാടൻ മോരു കറി.
ചേരുവകൾ
കുമ്പളങ്ങ – 2 കപ്പ്
പച്ചമുളക് – 3
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ജീരകം – 1/2 ടീസ്പൂൺ
തേങ്ങാ– 1 കപ്പ്
തൈര് – 3 കപ്പ്
ഉപ്പ്
വറത്തു ചേർക്കാൻ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
വറ്റൽ മുളക് – 3
കറിവേപ്പില – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കുമ്പളങ്ങയുടെ കൂടെ പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിക്കുക. തേങ്ങയും ജീരകവും 3 സ്പൂൺ തൈരും ചേർത്തു നന്നായി അരച്ചെടുക്കുക. കലക്കി വച്ചിരിക്കുന്ന തൈരിൽ യോജിപ്പിച്ചതിനു ശേഷം കുമ്പളങ്ങയിൽ ചേർത്തിളക്കുക. ഇതിലേക്കു കടുകു വറത്തു ചേർക്കാം. കുമ്പളങ്ങ മോരു കറി തയാർ.
content highlight: moru-curry-recipe