തീപിടുത്ത സാധ്യതയെ തുടർന്ന് ആങ്കർ പവർബാങ്കുകൾ സൗദി വാണിജ്യമന്ത്രാലയം പിൻവലിച്ചതിന് പിന്നാലെ ഈ പ്രോഡക്റ്റുകൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയവും തിരിച്ചു വിളിച്ചു. നിർമ്മാണ തകരാറിനെ തുടർന്നും പെട്ടെന്നുള്ള റീപ്ലേസ്‌മെന്റും കണിക്കിലെടുത്ത് അഞ്ച് ബാറ്ററി പ്രോഡക്റ്റുകളാണ് തിരിച്ചുവിളിച്ചത്.
ആങ്കർ 335 (20,000 എം.എ.എച്ച്. 22.5 വാട്ട്) പവർ ബാങ്ക് മോഡൽ എ1647 ൽ ഉപയോഗിച്ചിരിക്കുന്ന അഞ്ച് ലിഥിയം-അയൺ ബാറ്ററികൾ നിർമാണ തകരാറ് കാരണം തീപിടിത്തത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനെ തുടർന്നാണ് നടപടി. പ്രശ്‌നബാധിതമായ പവർബാങ്കുകൾ അമിതമായി ചൂടാവുകയും പ്ലാസ്റ്റിക് ഘടകങ്ങൾ ഉരുകുകയും പുകയുകയും തീപിടുത്തിന് ഇടയാക്കുകയും ചെയ്യും.