ചൈനയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഡീപ്പ് ബ്ലൂ എയറോസ്പേസിന്റെ നെബുല 1 റോക്കറ്റ് ആണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ വെർട്ടിക്കൽ ടേക്ക് ഓഫ് വെർട്ടിക്കൽ ലാൻഡിങ് സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനൊടുവിൽ ആയിരുന്നു പൊട്ടിത്തെറി. എന്നാല്‍ ദൗത്യത്തിലെ 11 ലക്ഷ്യങ്ങളില്‍ 10 എണ്ണവും വിജയകരമായിരുന്നുവെന്ന് കമ്പനി പറയുന്നു.
ശരിയായ രീതിയില്‍ മുകളിലേക്ക് ഉയര്‍ന്ന റോക്കറ്റ് നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷം താഴേക്കിറങ്ങി. എന്നാല്‍ താഴെ ലാന്‍ഡിങ് പാഡില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട റോക്കറ്റ് ഒരു സ്ഫോടനത്തോടെ ഇടിച്ചിറങ്ങുകയായിരുന്നു.
റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ വ്യക്തമായ ഡ്രോണ്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോക്കറ്റുകളുടെ പരീക്ഷണ ദൗത്യങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. നെബുല റോക്കറ്റിന്റെ ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ ഇനിയും പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ നിലവില്‍ ചൈനീസ് ബഹിരാകാശ ഏജന്‍സിയ്ക്ക് സ്വന്തമായില്ല.
STORY HIGHLIGHT: rocketexplosion