വാഷിങ്ടൺ: ഇസ്രായേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം കനക്കുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനിച്ചതായി യുഎസ്. സംഘർഷം വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി മേഖലയിലെ സേനാ വിന്യാസം വർധിപ്പിക്കാൻ തീരുമാനിച്ചതായി പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
എത്ര സൈനികരെ അയക്കുമെന്നോ ഇവരുടെ ചുമതല എന്താണെന്നോ റൈഡർ വിശദമാക്കിയിട്ടില്ല. നിലവിൽ 40,000 യുഎസ് സൈനികർ മേഖലയിലുണ്ട്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂമാൻ തിങ്കളാഴ്ച വിർജീനിയയിലെ നോർഫോക്കിൽനിന്ന് പുറപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധ കൂടുതൽ ശക്തിപ്പെടുകയാണെങ്കിൽ നിലവിൽ അറേബ്യൻ ഗൾഫിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെയും യുഎസ് ഉപയോഗിച്ചേക്കും. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു.
ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 558 പേർ കൊല്ലപ്പെട്ടു. ഇതിൽ 50 പേർ കുട്ടികളാണ്. 1835 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി.
ലെബനന് തലസ്ഥാനമായ ബയ്റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബയ്റുത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, ഇസ്രായേിന് നേരെ തിരിച്ചടി തുടർന്ന് ഹിസ്ബുല്ല. ഇതിനോടകം 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇസ്രായേൽ വ്യോമതാവളങ്ങൾക്ക് നേരെയടക്കം മിസൈൽ പ്രയോഗിച്ചു.