ചേരുവകൾ
അയല – 2 വലുത് മുറിച്ചു വരഞ്ഞു വെക്കണം
കുടംപുളി – രണ്ടെണ്ണം 1 കപ്പ് വെള്ളത്തിൽ ഇട്ടു വെക്കുക
ചുവന്നുള്ളി – 6 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – രണ്ടും ഓരോ സ്പൂൺ വീതം
കാശ്മീരി മുളകുപൊടി – 3 സ്പൂൺ
മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
ഉലുവ – കാൽ ടി സ്പൂൺ
കറി വേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാകുന്ന വിധം
ആദ്യം തന്നെ ചീനച്ചട്ടിയിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച് ഉലുവ പൊട്ടിച്ച ശേഷം ,ചുവന്നുള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ചേർത്ത് വഴറ്റുക .അതിന് ശേഷം പൊടികൾ ചേർത്ത് വഴറ്റുക . പുളിവെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ മീൻ ചേർത്ത് വറ്റിച്ചെടുക്കാം .ചാർ കുറവായതു കൊണ്ട് ഇടക്ക് തിരിച്ചിട്ടു കൊടുക്കണം ..ഏറെ രുചികരമായ രീതിയിൽ ഇത് ഉണ്ടാക്കി എടുക്കാം. എല്ലാർക്കും ലഭ്യമാകുന്ന അയല ഉപയോഗിച്ച് തന്നെ ഇത് ഉണ്ടാക്കി എടുക്കുന്നത് ആണ് നല്ലത്.