വൈകുന്നേരം ചായ കുടിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ട്. ചായ മാത്രമല്ല ചായക്കൊപ്പം ഒരു ചൂട് പലഹാരം കൂടി ഉണ്ടെന്നുണ്ടെങ്കില്‍ വളരെ സന്തോഷമായിരിക്കും പലര്‍ക്കും. എല്ലാദിവസവും ഒരേപോലെയുള്ള വടകളും പഴംപൊരിയും ഒക്കെ കഴിച്ചു മടുത്തു വരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ പറയുന്നത്. ക്യാബേജ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ക്യാബേജ് കൊണ്ട് തോരന്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഒരു നാലുമണി പലഹാരം തയ്യാറാക്കാം എന്ന് എത്രപേര്‍ക്കറിയാം. നല്ല രുചികരമായ ക്യാബേജ് പക്കോട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- ക്യാബേജ്
- സവാള
- കടലപ്പൊടി
- അരിപ്പൊടി
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞപ്പൊടി
- മുളകുപൊടി
- കായപ്പൊടി
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം;
ക്യാബേജ് കഴുകി നീളത്തില്‍ കനം കുറഞ്ഞ് അരിഞ്ഞെടുക്കുക. ഇതിലേക്ക് കനം കുറഞ്ഞ സവാള കൂടി ചേര്‍ത്തു കൊടുക്കുക. ശേഷം ഇതിലേക്ക് പച്ചമുളക് കറിവേപ്പില എന്നിവകൂടി ചേര്‍ക്കുക. ഇനി ഇതിലേക്ക് കടലപ്പൊടി, ക്രിസ്പി ആകുന്നതിന് വേണ്ടി അരിപ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക. ഇനി് പൊടികള്‍ ചേര്‍ക്കേണ്ട സമയമാണ്.
ഇതിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി കായപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കൈ വെച്ച് എല്ലാം ഒന്ന് മിക്‌സ് ചെയ്ത് എടുക്കുക. ഇതൊന്ന് നല്ലപോലെ മിക്‌സ് ആവുന്നതിന് വേണ്ടി ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഈ ക്യാബേജ് ചൂട് എണ്ണയിലിട്ട് വറുത്തുകോരി എടുക്കാം. നല്ല രുചികരമായ ക്യാബേജ് പക്കോട റെഡി.
STORY HIGHLIGHTS: Cabbage Pakoda Recipe