ദോശയും ഇഡലിയും ഉണ്ടാക്കുമ്പോള്‍ തേങ്ങാ ചമ്മന്തി ഉണ്ടെങ്കിലും അതിന്റെ ഒപ്പം ഒരു മുളക് ചമ്മന്തികൂടി ഉണ്ടാക്കുന്നത് മിക്ക വീടുകളിലും പതിവാണ്. പലതരത്തിലും മുളക് ചമ്മന്തി ഉണ്ടാക്കാം. എന്നാല്‍ ഒരു വെറൈറ്റി ചമ്മന്തി നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം.
ആവശ്യമായ ചേരുവകള്‍;
- ചെറിയ ഉള്ളി
- കാശ്മീരി മുളകുപൊടി
- ഉപ്പ്
- കായപ്പൊടി
- വെളിച്ചെണ്ണ
- ചൂടുവെള്ളം
തയ്യാറാക്കുന്ന വിധം;
ഇതിനായി ആദ്യം കുറച്ചു ചെറിയ ഉള്ളി തൊലികളഞ്ഞ് കട്ട് ചെയ്ത് ചതച്ച് എടുക്കുക. ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടി ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും അല്‍പം കായപ്പൊടിയും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് നല്ല ചൂടുള്ള വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം ഇത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇത് ഒന്ന് ലൂസ് ആയി എടുക്കാനായി ഇതിലേക്ക് നിങ്ങളുടെ പരുവത്തിന് ആവശ്യമുള്ള ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇഡ്ഡലിക്കും ദോശക്കും ഒക്കെ ഒപ്പം കഴിക്കാവുന്ന നല്ല അടിപൊളി മുളക് ചമ്മന്തി തയ്യാര്‍. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണിത്.
story highlights: Mulaku Chammanthi Recipe