മയോണൈസ് പലരും വീടുകളില്‍ തയ്യാറാക്കാറുണ്ട്. പച്ചമുട്ട ഉപയോഗിച്ചാണ് മിക്കവരും മയോണൈസ് തയ്യാറാക്കുന്നത്. എന്നാല്‍ പുഴുങ്ങിയ മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു മയോണൈസ് റെസിപ്പി ആണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. കുഴിമന്തിക്കും അല്‍ഫാമിനും ഒക്കെ കൂടെ കഴിക്കാന്‍ നല്ല രുചിയേറിയ വിഭവമാണ് ഈ മയോണൈസ്.
ആവശ്യമായ ചേരുവകള്‍;
- പുഴുങ്ങിയ മുട്ട
- ഉപ്പ്
- വെളുത്തുള്ളി അല്ലി
- വിനാഗിരി
- പഞ്ചസാര
- വെള്ളം
- സണ്‍ഫ്‌ളവര്‍ ഓയില്‍
തയ്യാറാക്കുന്ന വിധം;
ഇതിനായി പുഴുങ്ങിയ മുട്ട എടുക്കുക. ശേഷം ഇതിലെ മഞ്ഞ മാറ്റിവെച്ച് വെള്ള മാത്രം ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, വെളുത്തുള്ളി അല്ലി, വിനാഗിരി, പഞ്ചസാര, രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കണം. ഇനി അടിച്ചുവെച്ചിരിക്കുന്ന ഇതിലേക്ക് സണ്‍ഫ്‌ളവര്‍ ഓയില്‍ ചേര്‍ത്ത് കൊടുക്കണം.
ആവശ്യത്തിനു സണ്‍ഫ്‌ളവര്‍ ഓയില്‍ ചേര്‍ത്ത് കൊടുത്ത ശേഷം ഒന്നുകൂടി ഒന്ന് അടിച്ചെടുക്കാം. വളരെ ടേസ്റ്റി ആയ മയോണൈസ് തയ്യാര്‍. കടകളില്‍ നിന്നും വാങ്ങി കാശും വയറും കളയുന്നതിന് പകരം ഇങ്ങനൊന്ന് തയ്യാറാക്കി നോക്കൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ല രുചിയുളള ഒരു മയോണൈസ് ആണിത്.
STORY HIGHLIGHTS: Mayonnaise Recipe