Travel

കാവൽ നിൽക്കുന്നത് യക്ഷൻമാർ; നിധി ശേഖരമുള്ള തടാകം | kamrunag-lake-lake-in-himachal-pradesh

അളവറ്റ നിധിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു തടാകം. ഹിമാചൽ പ്രദേശിലെ മാണ്ടിയില്‍ സ്ഥിതി ചെയ്യുന്ന കമ്രുനാഗ് എന്ന തടാകത്തിന് ആരേയും അദ്ഭുതപ്പെടുത്തുന്ന നിഗൂഡതകളും ഐതിഹ്യങ്ങളും ആവോളമുണ്ട് പറയാൻ. പല പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാകുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ കമ്രുനാഗ് ഒരൽപ്പം വ്യത്യസ്തമാണ്. സമുദ്ര നിരപ്പിൽ നിന്നും 33,34 മീറ്റർ ഉയരത്തിലുള്ള തടാകം ബാലാഹ് വാലിക്കും ദൗലാധാർ റേഞ്ചിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാഭാരതവും കമ്രുനാഗും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ് ഐതിഹ്യപരമായ വിശ്വാസം. പാണ്ഡവരിൽ അതിശക്തനായ ഭീമനാണത്രേ ഈ തടാകം നിർമ്മിച്ചത്.

ചില കഥകളിൽ യക്ഷരാജാവിന് വേണ്ടി നിർമ്മിച്ചതാണ് ഈ തടാകമെന്നും പറയപ്പെടുന്നു. യക്ഷൻമാർ ഭൂമിയിൽ പലയിടത്തും സമ്പത്തുകൾ സൂക്ഷിച്ചിട്ടുണ്ടെന്നത് നമ്മുടെ നാട്ടിലെ ഐതിഹ്യങ്ങളിലൊന്നാണ്. അതുപോലെ ഇവിടെയും വലിയൊരു നിധി സൂക്ഷിച്ചിട്ടുണ്ടത്രെ. ഇവിടെ എത്തി പ്രാർഥിച്ചാൽ സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കാര്യം ഇതാക്കെയാക്കെയാണെങ്കിലും പലരും തടാകത്തിലെത്തി നിധി കണ്ടു പിടിക്കുവാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ലെന്നതാണ് സത്യം. ട്രക്കിങ്ങിലൂടെ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരുവാന്‍ സാധിക്കൂ.

മാണ്ടിയിൽ നിന്നും മണിക്കൂറിലധികം വേണം ഇവിടെയെത്തിച്ചേരാൻ. ഈ യാത്രയിൽ നിങ്ങൾ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും താണ്ടണം. തടാകത്തിന് പുറമേ ഇവിടെയുള്ള കമ്രുനാഗ് ക്ഷേത്രവും പ്രസിദ്ധമാണ്. മഴയുടെ ദേവനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാ വർഷവും ജൂൺ മാസത്തിലാണ് വിശ്വാസികൾ കൂടുതലായി ഇവിടെ എത്തുന്നത്.വിശ്വാസത്തിനുമപ്പുറം അദ്ഭുതങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഉറങ്ങുന്ന കലവറയിലേക്ക് പോകാൻ ഒരുങ്ങാം.

STORY HIGHLLIGHTS :  kamrunag-lake-lake-in-himachal-pradesh