ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും മൂന്നിരട്ടിയാണ് തൈറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത. ഒരിക്കല്‍ മരുന്നു കഴിച്ച് തുടങ്ങിയാല്‍ കാലാകാലത്തോളം മരുന്ന് കഴിയ്ക്കേണ്ടി വരികയും ചെയ്യും. ഇത് വരാതെ തടയാന്‍ 5 വൈറ്റമിനുകള്‍ സഹായിക്കുന്നു ഇവ യഥാക്രമം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വൈറ്റമിന്‍- എ
വൈറ്റമിൻ എ ആണ് തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാന്റില്‍ നിന്നും ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കാന് സഹായിക്കുന്നത്. ഇത് അയൊഡിന്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയും,. തൈറോക്സിന്‍ ഹോര്‍മോണിനെ ടി3 ആയി മാറ്റുകയും. ഇതിലൂടെയെല്ലാം തൈറോയ്ഡ് വരാതെ തടയും ചെയ്യുന്നു. ഇത് ലഭിയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഇലകളുമെല്ലാം ധാരാളം കഴിയ്ക്കാം. തക്കാളി, മാങ്ങ, മുട്ട, കോഡ് ലിവര്‍ ഓയില്‍ എന്നിവയും കഴിയ്ക്കാം.
സെലെനിയം
സെലെനിയം തൈറോയ്ഡ് ഗ്രന്ഥിയിൽ ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഓട്ടോ ഇമ്യൂണ്‍ തൈറോഡൈറ്റിസ് കുറയ്ക്കാന്‍ സെലെനിയം നല്ലതാണ്. ഇത് തൈറോക്സിന്‍ ഹോര്‍മോണ്‍ ഉല്പാദത്തിന് സഹായകമാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹാഷിമോട്ടോ പോലുള്ള രോഗങ്ങള്‍ തടയുകയും ചെയ്യുന്നു. ഇതിന് നട്സ് നല്ലതാണ് പ്രത്യേകിച്ചും ചക്കക്കുരു ഷേപ്പിലുള്ള ബ്രസീല്‍ നട്സ് നല്ലതാണ്. പന്നിയിറച്ചി, മുട്ട, മീന്‍, കൂണ്, ഷെല്‍ ഫിഷ്, തവിടുള്ള് അരി, ബീഫ് എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.
സിങ്ക്
തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് സെലെനിയം കഴിഞ്ഞാല്‍ വേണ്ട ഒന്നാണ് സിങ്ക്. ഇവ അടങ്ങിയവ ഇറച്ചി വിഭാഗങ്ങള്‍, പയര്‍, കടല, , നട്സ്, സീഡ്സ്, മുട്ട എന്നിവയില്‍ സിങ്കിന്റെ കൂടുതലായി അടങ്ങിയിരിക്കുന്നു. സിങ്ക് രോഗപ്രതിരോധശേഷിയ്ക്ക് പ്രധാനമാണ്. തൈറോയ്ഡ് ഗ്രന്ഥിയ്ക്കു വരുന്ന നീര്‍ക്കെട്ട് മാറാന്‍ സിങ്ക് ഏറെ നല്ലതാണ്.
വൈറ്റമിന്‍- ഡി
വൈറ്റമിന്‍ ഡി തൈറോക്സിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കം തടയുന്നതിനും സഹായിക്കുന്നു. ഹാഷിമോട്ടോ തൈറോഡൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ വൈറ്റമിൻ ഡി ഏറെ നല്ലതാണ്. വെയില് കൊള്ളുന്നത് വൈറ്റമിൻ ഡി ശരീരത്തിന് ലഭ്യമാക്കാൻ സഹായിക്കുന്നു. കൂണ്, മുട്ട, ഇറച്ചി, പാല് എന്നിവയെല്ലാം വൈറ്റമിന്‍ ഡി ഉള്ളതാണ്. ഇത് കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റും സ്വീകരിക്കാം.
വൈറ്റമിന്‍ ബി12
കരള്‍, മുട്ട, മീന്‍, പാല്, പാലുല്പന്നങ്ങള്, പനീര്‍, ചീസ്, നെയ്യ് എന്നിവയെല്ലാം വൈറ്റമിന്‍ ബി൧൨ വിനാൽ സമ്പുഷ്ടമാണ്. ഇത് തൈറോയ്ഡ് മൂലം ശരീരത്തിനുണ്ടാകുന്ന കഴപ്പും ക്ഷീണവുമെല്ലാം മാറാന്‍ നല്ലതാണ്.
STORY HIGHLIGHT: 5 Vitamins to Prevent Thyroid