Recipe

നല്ല സോഫ്റ്റ് ആയിട്ടുളള ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം; വെറും 10 മിനിറ്റില്‍

പലഹാരങ്ങളുടെ പട്ടികയില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭവമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉണ്ണിയപ്പം ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോള്‍ ഇതാ നമുക്ക് വീട്ടില്‍ തന്നെ ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • പച്ചരി
  • ശര്‍ക്കര
  • പഴം
  • ഏലക്ക പൊടിച്ചത്
  • തേങ്ങാക്കൊത്ത്
  • ഉപ്പ്
  • വെളിച്ചെണ്ണ
  • നെയ്യ്
  • എള്ള്

തയ്യാറാക്കുന്ന വിധം;

പച്ചരി നല്ലപോലെ വെള്ളത്തില്‍ കുതിര്‍ത്തെടുത്തിട്ട് മിക്‌സിയുടെ ജാറിലേക്ക് മാറ്റാം. ഇനി ശര്‍ക്കരയിലേക്ക് അല്പം വെള്ളം ചേര്‍ത്ത് അതൊന്ന് ഉരുക്കിയെടുക്കാം. അതിന്റെ ചൂട് മാറിയതിന് ശേഷം ഇത് പച്ചരിയിലേക്ക് ചേര്‍ത്തു കൊടുക്കാം. ശേഷം ഇവ നല്ലതുപോലെ മിക്‌സിയിലിട്ട് അടിച്ചെടുക്കുക. അടിച്ചെടുത്തതിനോടൊപ്പം പാളയം തോടന്‍ പഴവും ഏലക്ക പൊടിച്ചതും കൂടെ ചേര്‍ത്ത് നല്ലതുപോലെ ഒന്നുകൂടി അടിച്ചെടുക്കണം.

ശേഷം ഇത് അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ അടച്ച് മാറ്റിവെയ്ക്കണം. ഇനി ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത തേങ്ങാക്കൊത്ത് ചേര്‍ത്തു കൊടുക്കണം. ആവശ്യത്തിനു ഉപ്പും കൂടെ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കുക. നെയ്യിലോ വെളിച്ചെണ്ണയിലോ ഉണ്ണിയപ്പം ചുട്ടെടുക്കാം. ഉണ്ണിയപ്പം ചുട്ടെടുക്കുന്ന പാത്രത്തിലേക്ക് നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ തൂത്തുകൊടുത്ത്, അതിലേക്ക് മാവ് ഒഴിച്ചുകൊടുക്കുക. ആവശ്യമുള്ളവര്‍ക്ക് ഇതിലേക്ക് കറുത്ത എള്ള് കൂടി ചേര്‍ത്തു കൊടുക്കാം. വളരെ സോഫ്റ്റ് ആയിട്ടുള്ള രുചികരമായ ഉണ്ണിയപ്പം തയ്യാര്‍.

STORY HIGHLIGHTS: Unniyappam Recipe