തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് അർധരാത്രി വരെ ഒരു മീറ്റർ വരെ ഉയരമുള്ള ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെ സമുദ്രജല പ്രവാഹത്തിൽ വ്യതിയാനമുണ്ടായേക്കാം. ശക്തമായ ഒഴുക്കിന് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടൽത്തീരത്തിലേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കണം.