Kerala

നടൻ ജയസൂര്യയ്ക്കെതിരായ പരാതി; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി | Complaint against Jayasuriya: actress’ confidential statement was taken

കോലഞ്ചേരി: നടൻ ജയസൂര്യയ്ക്കെതിരെ പരാതിപ്പെട്ട നടിയുടെ രഹസ്യമൊഴി കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. സിആർപിസി സെക്‌ഷൻ 164 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കൂത്താട്ടുകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. രാവിലെ 11.30ഓടെ മജിസ്ട്രേട്ടിന്റെ ചേംബറിൽ എത്തി നടപടി ക്രമം പൂർത്തിയാക്കി ഉച്ചയ്ക്ക് മടങ്ങി.