മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 40,000 ഹൃദ്രോഗികളെയാണ് ഒ.പിയില്‍ മാത്രം പരിചരിച്ചത്. ഒരു മാസം 400 ആന്‍ജിയോപ്ലാസ്റ്റികള്‍ ആണ് ചെയ്തു വരുന്നത്. ഇതില്‍ 200 ഓളം ആന്‍ജിയോ പ്ലാസ്റ്റികള്‍ ഹൃദയാഘാതം മൂലം അടിയന്തിര സാഹചര്യത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടി വരുന്നത്.
വികസിത രാജ്യങ്ങളായ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി ഏറ്റവും കുറഞ്ഞ (60 മിനുട്ട് ) ‘ഡോര്‍ ടൂ ബലൂണ്‍ ടൈം’ പാലിച്ച് ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും കഴിയുന്നുണ്ട്. TAVI (Trans Aortic Valve Implantation) പോലെയുള്ള അതിനൂതനവും, ചെലവേറിയതുമായ ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പെടുത്തി ചെയ്ത് വരുന്നു.
മറ്റു വികസിത രാജ്യങ്ങള്‍ക്ക് സമാനമായ മരണനിരക്കാണ് രണ്ടു മുതല്‍ നാലു ശതമാനം വരെ) ്രൈപമറി ആന്‍ജിയോപ്ലാസ്റ്റിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും കണക്കുകള്‍ കാണിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ഹൃദ്രോഗത്തിന്റെ തോത് അവിശ്വസനീയമായവിധം വര്‍ദ്ധിക്കുന്നു എന്നാണ്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി ലോകഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ആം തീയതി ഹൃദ് രോഗപ്രതിരോധത്തിനായ് ആചരിക്കുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
പ്രധാന പരിപാടികള്‍
രാവിലെ 06:30 മണി മ്യൂസിയം പ്രവേശന കവാടത്തില്‍ ലോക ഹൃദയദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള ഫ്ലാഷ് മൊബ്,
രാവിലെ 07:00 മണി ലോക ഹൃദയദിന വാക്കത്തോണ്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുകയും വോക്കത്തോണില്‍ പങ്കെടുക്കുകയും ചെയ്യുന്നു. മ്യൂസിയം പ്രവേശന കവാടത്തില്‍ നിന്നാരംഭിക്കുന്ന വാക്കത്തോണ്‍, വെള്ളയമ്പലം റൌണ്ട് എബൌട്ട് ചുറ്റി, മാനവീയം വീഥി വഴി ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സമാപിക്കുന്നു.
രാവിലെ 07:30 മണി ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുന്നു.
ഹൃദ്രോഗ ചികിത്സാ വിദഗ്ദര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിന് വേദി ഒരുക്കുന്നു. കൂടാതെ ആകസ്മികമായി ഉണ്ടാകുന്ന ഹൃദ്രോഗ ബാധയില്‍ അടിയന്തിരമായി നല്‍കേണ്ട കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍ എങ്ങനെ നല്‍കാം എന്നതിനുള്ള ഡെമണ്‍സ്ട്രേഷനോടു കൂടെയുള്ള പരിശീലനം നല്‍കുന്നു.
രാവിലെ 10:30 മണി ലോകഹൃദയ ദിനത്തിന്റെ ഔപചാരികമായ ഉത്ഘാടന സമ്മേളനം സ്വാഗതം: പ്രൊഫ. ഡോ. കെ. ശിവപ്രസാദ് കാര്‍ഡിയോളജി വിഭാഗം മേധാവി & ഡയറക്ടര്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍
അധ്യക്ഷ പ്രസംഗം :. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഉത്ഘാടനം: . വീണാ ജോര്‍ജ് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി
മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം – വി. ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി,ഹൃദയദിന സന്ദേശം മുഖ്യ പ്രഭാഷണം രാജന്‍ നാംദേവ് ഖോബ്രഗഡെ ഐ.എ.എസ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം, വകുപ്പ്
ആശംസകള്‍ പ്രൊഫ. ഡോ. തോമസ് മാത്യു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഡി.ആര്‍. അനില്‍ കൗണ്‍സിലര്‍ & മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, അംഗം, പാളയം രാജന്‍, ചെയര്‍മാന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, തിരുവനന്തപുരം നഗരസഭ, പ്രൊഫ. ലിനറ്റ് ജെ മോറിസ് പ്രിന്‍സിപ്പല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പ്രൊഫ. ഡോ. സുനില്‍ സൂപ്രണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി, താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര്, വയസ്സ്, സ്ഥലം എന്നിവ മെസ്സേജ് ചെയ്യുക. വാട്ട്സ്ആപ്പ് നമ്പര്‍ 89219 79171കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍, & കാര്‍ഡിയോളജി വകുപ്പ് മേധാവി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോ. കെ ശിവപ്രസാദ്, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. മാത്യു ഐപ്പ്, മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. സിബു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;World Heart Day: Medical College, Kerala Heart Foundation and Cardiology Academic Society to jointly observe Heart Day