ലോകത്തെ ഏറ്റവും മൂല്യമുള്ള ആഗോള കമ്പനികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. ഗ്ലോബൽ ഫിനാൻസ് മാസിക തയ്യാറാക്കിയ റിപ്പോർട്ടിൽ സൗദി അരാംകോ ആറാം സ്ഥാനം കരസ്ഥമാക്കി. പട്ടികയിൽ ഇടം നേടിയ ആദ്യ പത്ത് കമ്പനികളിൽ എട്ടും യു.എസ് ആസ്ഥാനമായിട്ടുള്ള കമ്പനികളാണ്. സൗദി അരാംകോയും തായ്‌വാന് ആസ്ഥാനമായിട്ടുള്ള തായ്‌വാന് സെമികണ്ടക്ടറുമാണ് മറ്റ് രണ്ട് കമ്പനികൾ. 3387.2 മില്യൺ ഡോളറുമായി ആപ്പിൾ ഒന്നാം സ്ഥാനവും, 3043.38 മില്യൺ ഡോളറുമായി മെക്രോസോഫ്റ്റ് രണ്ടാം സ്ഥാനവും നിലനിർത്തി. ഐ.ടി കമ്പനിയായ എൻവിട 2649.24 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും, അൽഫബറ്റ് 1944.10 മില്യൺ ഡോളറുമായി നാലാം സ്ഥാനത്തും, ആമസോൺ 1849.85 മില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്തുമെത്തി.