ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും അവശ്യം വേണ്ട ധാതുവാണ് അയണ്‍. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഒരാളുടെ ശരീരത്തെ ദുർബലമാക്കുകയും ശരീരത്തിൽ അയണിന്റെ കുറവുണ്ടാക്കുകയും ചെയ്യുന്നു. അയണിന്റെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. കുട്ടികള്‍, സ്ത്രീകള്‍, വൃക്ക രോഗികള്‍ തുടങ്ങിയവരിലാണ് അയണിന്റെ കുറവ് ഏറ്റവുമധികം കണ്ടുവരുന്നത്. ശരീരത്തിന് സ്വയം അയണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തിലൂടെ ആവശ്യമായ തോതില്‍ അയണിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത് വളരെ ആവശ്യമാണ്.
കറുത്ത എള്ള്
കറുത്ത എള്ളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, സെലിനിയം, ധാരാളം വൈറ്റമിനുകൾ, ഫോളറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. കറുത്ത എള്ള് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇതിലൂടെ ഇരുമ്പിന്റെ ആഗീരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴവും ഉണക്കമുന്തിരിയും
ഈന്തപ്പഴത്തിലും ഉണക്കമുന്തിരിയിലും ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. രണ്ടോ മൂന്നോ ഈന്തപ്പഴവും ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരിയും ലഘുഭക്ഷണമായോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നത് ഊർജ്ജവും അയണിന്റെ അളവും വർദ്ധിപ്പിക്കാൻ സഹായകമാണ്.
ബീറ്റ്റൂട്ടും ക്യാരറ്റും
ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇവ രണ്ടും ജ്യൂസാക്കി എല്ലാ ദിവസവും രാവിലെ കുടിക്കാവുന്നതാണ്. ജ്യൂസിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർക്കാം. നാരങ്ങാനീരിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പിന്റെ ആഗീരണം വർദ്ധിപ്പിക്കാൻ സഹായിക്കും.
STORY HIGHLIGHT: Foods that are rich in iron include