അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്ജുന് പുറമേ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷിനും ജഗന്നാഥനുംവേണ്ടി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ . തിരച്ചില്‍ വ്യാഴാഴ്ച തുടരും. ഇരുവരേയും ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൗത്യത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. ‘ഞങ്ങളിവിടെ നടത്തിയത് നേരംപോക്കല്ല. കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലര്‍ പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. ഞങ്ങളുടെ ആളുകകള്ക്കുവേണ്ടി അത് തുടരും’, അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍നിന്നുള്ള മാധ്യമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇനിയും സഹകരണം ആവശ്യമാണ്. നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സമാനതകളില്ലാത്ത ഫോളോഅപ്പാണ് നിങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: karvar-mla-on-arjun-rescue-update