തിരക്കുപിടിച്ച ജീവിതരീതികളില്‍ പലപ്പോഴും പലർക്കും ഭക്ഷണകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ വയ്ക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. എന്തെങ്കിലുമൊക്കെ എങ്ങനെയെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുന്നതാണ് അധികപേരുടെയും രീതി. ബ്രഡിനും ചപ്പാത്തിക്കുമെല്ലാമൊപ്പം കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് പീനട്ട് ബട്ടർ തന്നെയാണ്. ഇത് ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന നിലയിലാണ് അധികപേരും ഇത് തെരഞ്ഞെടുക്കാറ്.
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. ഗുണങ്ങളിൽ കശുവണ്ടി, പിസ്‌ത, ബദാം, വാൾനട്ട് എന്നിവയെക്കാളൊക്കെ ഏറെ മുന്നിലാണ് നിലക്കടലയുടെ സ്ഥാനം.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്‌ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷക ഗുണങ്ങളാൽ സമൃദ്ധമാണ് പീനട്ട് ബട്ടർ.
സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. പ്രോട്ടീന്‍റെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നതിനാൽ ശരീരത്തിന് വിവിധ രീതികളില്‍ പ്രയോജനപ്രദമാണിത്. കൂടാതെ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറിന്‍റെയും മികച്ച ഉറവിടമാണ് പീനട്ട് ബട്ടര്‍. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ഇത് വളരെയധികം സഹായിക്കും.
പീനട്ട് ബട്ടര്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആഡഡ് ഷുഗര്‍ , ഉപ്പ്, അൺഹെല്‍ത്തിയായ ഫാറ്റ് എന്നിവ അടങ്ങിയ പീനട്ട് ബട്ടര്‍ വാങ്ങിക്കാതിരിക്കുക. ഗുണഗണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കഴിക്കുമ്പോൾ അമിതമായി കഴിക്കരുത് മിതമായ അളവിൽ ഉപയോഗിക്കുക.
STORY HIGHLIGHT: health benefits of peanut butter