പച്ചക്കറികളില്‍ കൈപ്പുള്ള പച്ചക്കറിയാണ് പാവയ്ക്ക. അതുകൊണ്ടുതന്നെ പാവയ്ക്ക പലര്‍ക്കും അത്ര താല്‍പ്പര്യമൊന്നുമില്ല കഴിക്കാന്‍. എന്നാല്‍ കൈപ്പ് കുറച്ച് പാവയ്ക്ക നല്ലപോലെ തയ്യാറാക്കിയാല്‍ ഏത് കുട്ടികളും ഇത് കഴിച്ചു പോകും. അത്തരത്തില്‍ വളരെ ടേസ്റ്റി ആയ രീതിയില്‍ നമുക്ക് പാവയ്ക്ക ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍;
- പാവയ്ക്ക
- വെളുത്തുള്ളി
- സവാള
- പച്ചമുളക്
- കറിവേപ്പില
- മുളകുപൊടി
- മല്ലിപ്പൊടി
- ചെറിയ ജീരകത്തിന്റെ പൊടി
- മഞ്ഞള്‍പൊടി
- ഉപ്പ്
- പുളി വെള്ളം
തയ്യാറാക്കുന്ന വിധം;
ഒരു പാനിലേക്ക് അല്‍പ്പം എണ്ണ ചേര്‍ത്തു കൊടുത്ത് നല്ലപോലെ ചൂടാക്കി എടുക്കുക. ഇതിലേക്ക് അല്‍പ്പം വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് നമ്മള്‍ പാവയ്ക്ക അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. ഇതൊന്ന് നല്ലപോലെ വഴണ്ട് വരുമ്പോഴേക്കും പൊടികള്‍ ചേര്‍ക്കണം. മുളകുപൊടി, മല്ലിപ്പൊടി, ചെറിയ ജീരകത്തിന്റെ പൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ പാവയ്ക്ക കൂട്ട് ഇളക്കുക.
മസാലയുടെ പച്ച മണം ഒക്കെ ഒന്ന് മാറുമ്പോഴേക്കും ഇതിലേക്ക് കുറച്ച് പുളി വെള്ളം ചേര്‍ത്തു കൊടുക്കുക. ശേഷം ഇത് നല്ലപോലെ ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കണം. ഇടയ്ക്കിടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുന്നത് നന്നായിരിക്കും. പാവയ്ക്ക വെന്തു കഴിയുമ്പോഴേക്കും നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പാവയ്ക്ക വിഭവം തയ്യാര്‍.
STORY HIGHLIGHTS: Bitter gourd roast recipe