ചോറിന്റെയും പലഹാരത്തിന്റെയും ഒപ്പം കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് തക്കാളി ചട്‌നി. തേങ്ങ കൊണ്ടുള്ള ചട്‌നി ഇഷ്ടമല്ലാത്തവര്‍ക്ക് ഇത് മികച്ച ഒരു ഓപ്ഷന്‍ ആണ്. ഇനി തക്കാളി ഇഷ്ടമുള്ളവര്‍ക്കും ഇത് വളരെയധികം ഇഷ്ടപ്പെട്ടും. രാവിലെ ഇതുപോലെ ഒരു തക്കാളി ചേട്‌നി തയ്യാറാക്കിയാല്‍ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനും എടുക്കാം അതുപോലെ ഉച്ചയ്ക്കത്തെ ഊണിനും എടുക്കാം. വളരെ രുചികരമായ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന തക്കാളി ചട്‌നി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം
ആവശ്യമായ ചേരുവകള്‍;
- തക്കാളി
- വെളുത്തുള്ളി
- സവാള
- പച്ച മുളക്
- മല്ലിയില
- മുളകുപൊടി
- പഞ്ചസാര
- നാരങ്ങ നീര്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് രണ്ടായി മുറിച്ച തക്കാളി ഒന്ന് കമിഴ്ത്തി വയ്ക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളിയുടെ അല്ലി കൂടി ചേര്‍ത്ത് നല്ലപോലെ ഒന്ന് അടച്ചുവെച്ച് വേവിക്കാം. തക്കാളി ഒന്ന് വെന്ത് വരുമ്പോഴേക്കും തക്കാളിയുടെ മുകളിലുള്ള തൊലികളഞ്ഞ് ബാക്കിയുള്ളവ ഒന്ന് നല്ല പോലെ ഉടച്ചു എടുക്കുക.
ശേഷം ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും, പച്ച മുളകും, കുറച്ച് മല്ലിയിലയും, മുളകുപൊടി, പഞ്ചസാര, അര മുറി നാരങ്ങാ പിഴിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്തു യോജിപ്പിച്ച് എടുക്കുക. നല്ല കിടിലന്‍ ടേസ്റ്റിലുള്ള തക്കാളി ചട്‌നി ഇവിടെ തയ്യാര്‍. ചോറിന്റെ ഒപ്പവും ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങളുടെ കൂടെ വേണമെങ്കിലും കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി വിഭവമാണിത്.
STORY HIGHLIGHTS: Tomato Chutney Recipe