Recipe

സിംപിൾ റെസിപ്പിയിൽ കിടിലൻ രുചിയിൽ ഒരു പാൽ കപ്പ- paal kappa

കപ്പ വിഭവങ്ങൾ എന്നും മലയാളികളുടെ ഇഷ്ടഭക്ഷണമാണ്. ആസ്വദിക്കാൻ പറ്റിയ ഒരു വെറൈറ്റി വിഭവമാണ് പാൽ കപ്പ.

ആവശ്യമുള്ള സാധനങ്ങൾ

  • കപ്പ- 1 കിലോ
  • ഉപ്പ്- കാൽ ടീസ്പൂൺ
  • വെള്ളം- ആവശ്യത്തിന്
  • ചുവന്നുള്ളി- 15 എണ്ണം
  • വെളുത്തുള്ളി- 5 എണ്ണം
  • പച്ചമുളക്- 3 എണ്ണം
  • തേങ്ങയുടെ ഒന്നാം പാൽ- 1 കപ്പ്
  • തേങ്ങയുടെ രണ്ടാം പാൽ- 1 കപ്പ്
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • വറ്റൽമുളക്- 2 എണ്ണം
  • കറിവേപ്പില- 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് ഒരു കിലോ കപ്പ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയതും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക.

ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് മാറ്റി വെയ്ക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് വേവിച്ച കപ്പ അതിലേയ്ക്കു മാറ്റുക. തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. അത് തിളച്ചു വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും ചേർത്തിളക്കി ഉടയ്ക്കുക. ഇതിലേക്ക്  തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ് ചേർത്ത് അടുപ്പണയ്ക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ​ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. അതിലേയ്ക്ക് ഒരു ടീസ്പൺ കടുക്, വറ്റൽമുളക്, കറിവേപ്പില തണ്ട് എന്നിവ ചേർത്തു വറുത്തെടുത്ത് കപ്പയിലേയ്ക്കു ചേർത്തിളക്കുക.

STORY HIGHLIGHT: Paal kappa