Recipe

തണുത്തത് എന്തെങ്കിലും കുടിക്കാന്‍ തോനുന്നുണ്ടോ? ഒരു അടിപൊളി ഷമാം ഷേക്ക് ആയാലോ?

ചൂടുകാലമാണെങ്കിലും തണുത്ത കാലാവസ്ഥ ആണെങ്കിലും ഷേക്ക് കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഷേക്കുകളില്‍ അടുത്ത കാലത്തിലായി ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഷമാം ഷേക്ക്. പല കടകളിലും ചെന്ന് കഴിഞ്ഞാല്‍ ഈ ഷേക്ക് നമുക്ക് വാങ്ങി കുടിക്കാവുന്നതാണ്. എന്നാല്‍ ഷമാം വീട്ടില്‍ വാങ്ങുകയാണെങ്കില്‍ എളുപ്പത്തില്‍ നമുക്ക് ഇത് ചേക്ക് അടിക്കാനാകും. ഷമാം ഷേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍;

  • ഷമാം
  • കണ്ടന്‍സ്ഡ് മില്‍ക്ക്
  • ഏലക്ക
  • പാല്‍
  • ചിയ സീഡ്‌സ്

തയ്യാറാക്കുന്ന വിധം;

ആദ്യം ഒരു ഷമാം എടുത്ത് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇടുക. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ കണ്ടന്‍സ്ഡ് മില്‍ക്കും ഏലക്ക 2 അല്ലിയും കൂടെ ചേര്‍ത്തു കൊടുക്കുക. ശേഷം ഇതിലേക്ക് നന്നായി ചൂടാക്കിയ പാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചത് ചേര്‍ത്തു കൊടുക്കണം.

ഇനി ഇതെല്ലാം കൂടി ഒന്ന് നല്ലപോലെ അടിച്ചെടുക്കാം. ഇനി നമ്മള്‍ മാറ്റിവെച്ചിരിക്കുന്ന ഷമാം ഒരു ഗ്രേന്ററില്‍ വെച്ച് ഗ്രേറ്റ് ചെയ്ത് എടുത്തത് ഇതിനകത്തേക്ക് ചേര്‍ത്തു കൊടുക്കാം. അതിന്റെ ഒപ്പം തന്നെ കുതിര്‍ത്തെടുത്ത കസ്‌കസ് അല്ലെങ്കില്‍ ചിയ സീഡ്‌സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. വളരെ രുചികരമായ റിഫ്രഷിംഗ് ആയ ഷമാം ഷേക്ക് തയ്യാര്‍.

STORY HIGHLIGHTS: Refreshing drink Shamam Shake