Recipe

ആരെയും വീഴ്ത്തും ഈ ഇത്തിരി കുഞ്ഞൻ ഉണ്ണിയപ്പം – unniyappam

മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. സോഫ്റ്റും രുചികരവുമായ ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • നെയ്യ് അല്ലെങ്കിൽ എണ്ണ- ആവശ്യത്തിന്
  • ഏലയ്ക്കപ്പൊടി- 1 ടീസ്പൂൺ
  • എള്ള്- 1 ടീസ്പൂൺ
  • തേങ്ങ- 1/2 കപ്പ്
  • പാളയങ്കോടൻ പഴം- 4
  • ശർക്കര- 1 കപ്പ്
  • പച്ചരി- 2 കപ്പ്
  • ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെച്ച പച്ചരി കഴുകിയെടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് ശർക്കര ലായനി, വലിയ പാളയങ്കോടൻ പഴം ( ചെറിയ പഴം ആണെങ്കിൽ എട്ട് എണ്ണമെങ്കിലും എടുക്കുക). ഇവയെല്ലാം കൂടെ നന്നായി അരച്ചെടുക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ചേർത്ത് ചൂടാക്കി അര കപ്പ് തേങ്ങാ കഷ്ണങ്ങൾ ചേർത്ത് വറുക്കുക. അരച്ചു വെച്ചിരിക്കുന്ന മാവിലേയ്ക്ക് വറുത്ത തേങ്ങാ കഷ്ണങ്ങളും, ഒരു ടീസ്പൂൺ എള്ളും, ഏലയ്ക്കപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്തളിക്കുക.

ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ആവശ്യത്തിന് നെയ്യോ എണ്ണയോ ചേർത്ത് ചൂടാക്കി മാവ് ഒഴിക്കുക. നന്നായി വെന്ത ഉണ്ണിയപ്പം പാത്രത്തിലേക്ക് മാറ്റുക.

STORY HIGHLIGHT: unniyappam