Kerala

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി വിധി പറയാൻ മാറ്റി | actress-attack-case

ഉന്നത പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായിരുന്ന മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അതിജീവിത നൽകിയ ഹർജിയാണ് വിധി പറയാൻ മാറ്റിയത്. ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം. അന്വേഷണത്തിന് കോടതി മേൽനോട്ടമുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

content hihglight: actress-attack-case