India

കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വെള്ളക്കെട്ട്, സ്കൂളുകൾക്ക് ഇന്ന് അവധി | Heavy rain: Red alert declared in Mumbai

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവിസുകൾ മുടങ്ങി. ഇന്ന് സ്കൂളുകൾക്ക് അവധി നൽകി.

മുംബൈയിലേക്കുള്ള 14 വിമാന സർവിസുകൾ വഴിതിരിച്ചുവിട്ടു. താഴ്ന്ന മേഖലകൾ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തേക്ക് ഇറങ്ങേണ്ടതുള്ളൂവെന്നും മുംബൈ കോർപറേഷൻ അഭ്യർഥിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കൽ ട്രെയിൻ സർവിസുകൾ തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെ 100 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്.