കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്.
ഇന്നലെ രാത്രി 8 മണിക്ക് വിതുര പ്ലാന്തോട്ടത്താണ് അപകടമുണ്ടായത്. തലക്ക് പരിക്കേറ്റ ഷബിൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഷെഹിൻ ഷാ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.