എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ച് പച്ചയ്ക്ക് വര്‍ഗീയ പ്രചരണം നടത്തുന്ന വി.കെ. ബൈജു പൂക്കാട്ടുംപാടത്തിന്റെ യൂട്യൂബ് ചാനലിനെതിനെ നിരവധി പരാതികള്‍ വന്നിട്ടും യാതൊരു നടപടിയും എടുക്കാതെ സർക്കാരും പോലീസും. വി.കെ. ബൈജു സ്ഥാപകനും, ഡയറക്ടറും, സിഇഒയുമായ ന്യൂസ് കഫേ ലൈഫ് എന്ന യൂട്യൂബ് ചാനലിലാണ് കര്‍ണാടകയിലെ ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ ഉടമയായ മനാഫിനെതിരെ വിദ്വേഷ പ്രചരണങ്ങള്‍ ഉള്‍പ്പടെ നടത്തിയിരിക്കുന്നത്. ചാണക്യ ന്യൂസ് ടിവി എന്ന ഫെയ്‌സ്ബുക്ക് ചാനലിലും സമാന രീതിയില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വിഡീയോ ഡിലീറ്റ് ചെയ്തു ബൈജു മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡില്‍ ഗതാഗത തടസം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ ഇയ്യാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ബൈജു ഇങ്ങനെ നിരന്തരം തന്റെ ചാനലിലൂടെ വര്‍ഗീയ പ്രചരണം ഉള്‍പ്പടെ നടത്തിയിട്ടും, വീഡിയോകള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹിക ജാതി-മത സാഹോദര്യം തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന കോണുകളില്‍ നിന്നുള്ള പിന്തുണയാണ്, ബൈജുവിനെ പോലുളളവര്‍ക്ക് ഊര്‍ജ്ജമാകുന്നത്. വായില്‍ തോന്നുത് പറഞ്ഞുകൊണ്ട് വീഡിയോ നിര്‍മ്മിക്കുകയും, ആ വീഡിയോയ്ക്ക് വ്യാജ അക്കൗണ്ടുകളില്‍ ഉള്‍പ്പടെ നിന്ന് മത വിദ്വഷം തകര്‍ക്കുന്ന കമന്റുകള്‍ ഇടുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്. ഇവരെ പോലുള്ളവരെ പിടികൂടാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.
സംഘവരിവാറുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബൈജു നിരന്തരം ഒരു മതവിഭാഗത്തിനു നേരെ മാത്രമാണ് കടുത്ത ആക്രമണം നടത്തുന്നത്. അതുകൂടാതെ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരായും രാഷ്ട്രീയ നിരീക്ഷണമെന്ന പേരില്‍ ശത്രുതാ മനോഭാവത്തിലുള്ള വാര്‍ത്തകളും ബൈജു നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്ത് ആര്യായാസ് ഹോട്ടല്‍ ഉടമ അബ്ദുറഹ്‌മാനെതിരെ യൂട്യൂബില്‍ മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യായാസ് എന്ന പേരില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്നതും ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ ഒരു പ്രതിമ കണ്ടെത്തിയതുമാണ് ബൈജുവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ബൈജു വീണ്ടും വര്‍ഗീയ പ്രചരണം ഇരട്ടി ഊര്‍ജത്തോടെ നടത്തുകയായിരുന്നു. മത സാഹോദര്യം തകര്‍ക്കണമെന്നുള്ള ദുരുദ്ദ്യേശത്തോടുകൂടി മനപൂര്‍വം വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സ്വമേധയാ എടുത്ത കേസില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്ന് അറസ്റ്റ് ഉണ്ടായത്. ഐപിസി സെക്ഷന്‍ 153 എ (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വിദ്വേഷമോ വളര്‍ത്തല്‍) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം പാക്കിസ്ഥാനിലെ പോലെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്ന ജില്ലയാണെന്നു പ്രതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലധികം പേര്‍ വീഡിയോ വീഡിയോ കണ്ടു കഴിഞ്ഞു. ആയിരത്തിനടുത്ത് ആളുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോ ഇറക്കിയത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
കര്‍ണടാകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിന്റെ ലോറി ഉടമയായ മനാഫിനെതിരായി നിരന്തരം വ്യാജ വാര്‍ത്തകള്‍ അതും വിദ്വേഷ പ്രചരണം നടത്തി നടത്തി നല്‍കിയാണ് വീണ്ടും വി.കെ. ബൈജു വീണ്ടും രംഗത്തു വന്നിരിക്കുന്നത്. ഷിരൂര്‍ അപകടവുമായി ബന്ധപ്പെട്ട് എട്ടോളം വാര്‍ത്തള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ നല്‍കി കഴിഞ്ഞു. ചിലതൊക്കെ ഡിലീറ്റും ചെയ്തിട്ടുണ്ട്. തടി കള്ളക്കടത്താണ് മനാഫിന്റെ പ്രധാന പണിയെന്ന് അര്‍ജുനെയും ലോറിയെയും സുരക്ഷിത സ്ഥാനത്തേക്ക് ഒളിപ്പിച്ചതാണെന്നും ഇയ്യാള്‍ പച്ച കള്ളത്തരം തട്ടിവിട്ടു. വലതുപക്ഷ സര്‍ക്കാരിനെ പിന്താങ്ങുന്ന നിരവധി പേരാണ് ഇയ്യാളുടെ വീഡിയോക്ക് ലൈക്കും ഷെയറും നല്‍കിയിരിക്കുന്നത്. മനാഫ് അന്വേഷണം വഴിതെറ്റിച്ചു, തുടര്‍ച്ചയായി തെരച്ചില്‍ നടത്തിച്ച് സര്‍ക്കാറിന്റെ കോടികള്‍ പാഴാക്കി തുടങ്ങിയ കാര്യങ്ങളും വീഡിയോയിലൂടെ പറഞ്ഞു. ഇന്നലെ ഡ്രജറിന്റെ സഹായത്തോടെ അര്‍ജുന്റെ മൃതദേഹം ലോറിയുടെ ക്യാബിനില്‍ നിന്നും ലഭിച്ചതോടെ ‘മനാഫ് അഗ്‌നിശുദ്ധി തെളിയിച്ചു’ എന്ന പേരില്‍ വീഡിയോ ഇറക്കി. എന്നാല്‍ ആ വീഡിയോയിലും കടുത്ത വര്‍ഗീയ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിനിടയില്‍ ഷിരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് തെറ്റിധാരണ പരത്തുന്ന മുന്‍ വീഡിയോകള്‍ ചാണക്യ ചാനലില്‍ നിന്നും ബൈജു ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഷിരൂരിലെ വിഷയത്തില്‍ തന്നെ ബൈജുവിന്റെ ചാനലില്‍ ആദ്യം വന്ന വീഡിയോ കണ്ട നാട്ടുകാര്‍ പോലീസിന് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ബൈജുവിനെതിരെ സ്വീകരിച്ചിട്ടില്ല. ഫെയ്‌സ്ബുക്ക് യൂട്യൂബ് ചാനലിലൂടെ വര്‍ഗീയ പ്രചരണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള വി.കെ. ബൈജുവിന്റെ ശ്രമങ്ങളെ സര്‍ക്കാര്‍ തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാ സീമകളും ലംഘിച്ച് കടന്നു പോകുന്ന ബൈജുവിന് ഇനിയെങ്കിലും കൂച്ച് വിലങ്ങിടണമെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Content Highlights; He is constantly spreading fake news through his YouTube channel