വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് നടനും യൂട്യൂബ് താരവുമായ കൃഷ്ണ കുമാറിന്റേത്. അടുത്തിടെ വിവാഹിതരായ ദിയ കൃഷ്‌ണയ്ക്കും അശ്വിനുമൊപ്പം കൃഷ്‌ണ കുമാറും കുടുംബവും ബാലിയില്‍ ഉല്ലാസയാത്രയ്ക്കായി പോയിരുന്നതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു.
ബാലി യാത്രയും അവിടുത്തെ ചിത്രങ്ങളും അഹാന, ഇഷാനി, ദിയ, ഹൻസിക, സിന്ധു അവർ ഓരോരുത്തരും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അത്തരത്തിലൊരു ചിത്രം കൃഷ്‌ണ കുമാറിന്‍റെ ഇളയ മകള്‍ ഹന്‍സിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറാലായ ചിത്രത്തിന് താഴെ ‘ദയവ് ചെയ്‌ത് പഠിക്കൂ, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരന്‍ എന്ന നിലയില്‍ ഉപദേശം തരികയാണ്’. എന്ന കമെന്റിലൂടെ ഉപദേശവുമായി ഓൺലൈൻ ആങ്ങള എത്തി. ഓണ്‍ലൈന്‍ ആങ്ങളയെന്ന് ചിലര്‍ കമെന്റിലൂടെ പരിസഹിച്ചപ്പോള്‍ എന്താണിതില്‍ ഇത്ര ചിരിക്കാനെന്നായിരുന്നു മറുചോദ്യം.
എന്തായാലും ഓൺലൈൻ ആങ്ങളയ്ക്ക് മറുപടിയായി ഇൻസ്റാഗ്രാമിൽ ‘ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങള്‍ കൂടി ‘ എന്ന അടിക്കുറിപ്പോടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഹന്‍സിക. താരം പുതിയതായി പങ്കുവെച്ച പോസ്റ്റിന് താഴെയും ആരാധകർ ഓൺലൈൻ ആങ്ങളയെ തിരയുന്നുണ്ട്.
STORY HIGHLIGHT: Hansika Krishna shares new photo