Celebrities

‘ലിപ്‌ലോക്ക് ചെയ്യുമ്പോള്‍ ഡോമിനന്റ് ആയിരിക്കണം എന്ന് എന്നോട് പറഞ്ഞു’: അനാര്‍ക്കലി മരക്കാര്‍

ഫിസിക്കലി കുറച്ച് സ്‌ട്രോങ്ങ് ആയിരിക്കണം എന്ന് പറഞ്ഞു

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനാര്‍ക്കലി മരക്കാര്‍. നിരവധി ആരാധകരെ ആണ് ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത്..തുടര്‍ന്ന് അങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ഒക്കെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ഇപ്പോളിതാ ഗോകുല്‍ സുരേഷിനൊപ്പം അഭിനയിച്ച ഗഗനാചാരി എന്ന ചിത്രത്തിലെ ചില രസകരമായ സംഭവങ്ങള്‍ പറയുകയാണ് താരം.

 ‘ആദ്യമായിട്ട് ചെയ്ത ഒരു ലിപ്‌ലോക്ക് ആയിരുന്നു അത്. ഒന്നും പറഞ്ഞില്ല, എന്നോട് പറഞ്ഞു അനാര്‍ക്കലിക്ക് കുറച്ച് ആക്രാന്തം വേണമെന്ന്. അതില്‍ കുറച്ച് ഡോമിനന്റ് ആയിരിക്കണം എന്ന് എന്നോട് പറഞ്ഞു. കാരണം ഇവന്‍ ഒരു പാവമാണല്ലോ. ഫിസിക്കലി കുറച്ച് സ്‌ട്രോങ്ങ് ആയിരിക്കണം എന്ന് പറഞ്ഞു. അപ്പോള്‍ ഡോമിനന്റ് ചെയ്യണമെന്ന് ഒരു പരിപാടി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഫസ്റ്റ് ടേക്കില്‍ തന്നെ പക്ഷേ അത് ഓക്കെയായി. ഞാന്‍ അന്നേരം ചോദിച്ചു, ഒരു ടേക്ക് കൂടി വേണമെങ്കില്‍ എടുക്കാമെന്ന്. അത് എന്റെ എഫേര്‍ട്ട് ആയിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.’, അനാര്‍ക്കലി പറഞ്ഞു.

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. ലോജിക് പ്രശ്‌നങ്ങളെ ബ്ലാക്ക് ഹ്യൂമറിന്റെ സഹായത്തോടെ മറികടക്കുന്ന ഗഗനചാരി പുതുമയാര്‍ന്ന അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. അനാര്‍ക്കലി മരിക്കാര്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

STORY HIGHLIGHTS: Anarkali Marikar about gaganachari movie

Latest News