ആയോധനകല എന്നതിന് ഒപ്പം ആരോഗ്യപരിപാലനത്തിനും കളരിയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തിരുവനന്തപുരത്ത് സിവിഎന്‍ മാധവ മഠം കളരിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളരിയുടെ പ്രശസ്തി ഇതിനോടകം തന്നെ ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അതിനുമപ്പുറമായി കളരിയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തിലെ കളരി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ഡോക്ടര്‍ ജി.എസ് പ്രദീപ് അധ്യക്ഷനായ ചടങ്ങില്‍ സാംസ്കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ ഐഎഎസ്, ഡോക്ടര്‍ ആര് ഡി ഗൗതമന്, സത്യനാരായണന് ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘കളരിത്തറ ‘ എന്ന പേരിട്ടിരുന്ന ചടങ്ങില്‍ കളരി മഠത്തിലെ വിദ്യാര്‍ത്ഥികളുടെ കളരി അഭ്യാസവും അവതരിപ്പിച്ചു.
1974 ല്‍ ആണ് രാമചന്ദ്രന് ഗുരുക്കള്‍ മാധവമഠം സി.വി.എന്‍ കളരി പാപ്പനംകോട് ആരംഭിക്കുന്നത്. വടക്കന്കളരി സമ്പ്രദായം തിരുവനന്തപുരത്ത് കൂടുതല്‍ പ്രചരിപ്പിക്കുന്നതില്‍ മാധവ മഠം സി വി എന്‍ കളരി നിര്‍ണായക പങ്കാണ് വഹിച്ചത്. 2013-ല്‍ രാമചന്ദ്രന് ഗുരുക്കള്‍ അന്തരിച്ച ശേഷം അടുത്ത തലമുറ ഉൃ.ഗൗതമന് ഗുരുക്കളും ഉൃ.പ്രിയങ്കയുമാണ് ഇപ്പോള്‍ കളരിയുടെ മേല്‍നോട്ടം വഹിക്കുന്നത്. നൂറിലധികം പേരാണ് ഇവിടെ ഇപ്പോള്‍ കളരി പരിശീലനം നടത്തുന്നത്. വിപുലമായ ആഘോഷ പരിപാടികളാണ് സുവര്‍ണ്ണ ജൂബിലി അനുബന്ധിച്ച് മാധവമഠം സി.വി.എന്‍ കളരി ഒരുക്കിട്ടുള്ളത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ കളരിയുടെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക ഫോട്ടോ പ്രദര്‍ശനം പാപ്പനംകോട് സി.വി.എന്‍ കളരിയില്‍ സംഘടിപ്പച്ചിരുന്നു.