ഞാന്‍ കമ്യൂണിസം പഠിച്ചിട്ടില്ല, 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ലെന്ന പി.വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്‌നേഹിക്കുകയാണ്. വര്‍ഗീയതയ്ക്ക് എതിരെ ശക്തമായി നടപടികള്‍ എടുക്കുന്ന പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ട്ടി പാര്‍ട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുടെ ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എനിക്ക് വിഷമമുണ്ടാകും. ഞാന്‍ പ്രതികരിക്കും, പ്രതികരിച്ചു കൊണ്ടേയിരിക്കും. പാര്‍ട്ടി സഖാക്കള്‍ പ്രതികരിക്കരുത്, പൊലീസ് സ്റ്റേഷനില്‍ പോകേണ്ട വില്ലേജ് ഓഫിസില്‍ പോകേണ്ടയെന്നാണ് പറയുന്നത്. ഭയങ്കര സത്യസന്ധമായ ഭരണം. എല്ലാവര്‍ക്കും സമം. എന്ത് സമം? കമ്യൂണിസ്റ്റുകാരെ കേരളം മുഴുവന്‍ വേട്ടയാടുകയാണ്. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭയാനകമായ വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ ഏറ്റവും വലിയ നേതാക്കന്മാരെല്ലാം ഒന്നാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. അവരെ ബാധിക്കുന്ന വിഷയങ്ങള്‍ രാത്രി ഇവര്‍ ഷെയര്‍ ചെയ്യും. അതുകൊണ്ടാണ് ഇവിടെ പല കേസുകളും തെളിയാത്തത്. ഈ വിഷയം ആത്മാര്‍ഥമായി പ്രതിപക്ഷത്തെ ഒരു കക്ഷിയും ഏറ്റെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് നെഞ്ചത്തു വച്ചു പറയണം. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. അജിത് കുമാറിന് ആരെങ്കിലും നിര്‍ദേശിച്ചിട്ടാകില്ലേ സീറ്റുണ്ടാക്കി കൊടുത്തത്. ഈ സംസ്ഥാനത്തെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ഈ സര്‍ക്കാരിന്റെ സംഭാവനയാണ്. ഞാന്‍ ഈ സമൂഹത്തോട് വഞ്ചന ചെയ്യാന്‍ തയാറല്ല.” അന്‍വര്‍ പറഞ്ഞു.
ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ കുറ്റവാളിയാക്കി. പലപ്പോഴും മുഖ്യമന്ത്രി വിളിക്കുമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു. വിളിക്കാതെ വന്നപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചത്. പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്. 11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാന്‍ പറഞ്ഞു, എല്ലാം കേട്ടു. സിഎമ്മിനോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാല്‍ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീല്‍ ചെയ്തു. കാട്ടുകള്ളന്‍ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല.