ദൈന്യദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. പാട്ടുകേൾക്കാനായാലും, സിനിമ കാണാനായാലും ഇയർഫോണുകളും ഇയർബഡുകളും മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് ഏറെയും. ഒരുതരത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരിക്കുകയാണ് ഈ ഉപകരണം. എന്നാൽ ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിന് എത്രത്തോളം ദോഷകരമാക്കുന്നതാണ് എന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. കേൾവിക്കുറവ് ഒഴിവാക്കാൻ ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉചിതമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.
ഇയർഫോണുകളുടെ അമിത ഉപയോഗം കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്നതിന് പുറമെ ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടാനും ഇതുമൂലം അണുബാധ ഉണ്ടാകാനും കാരണമാകുന്നു. മണിക്കൂറുകൾ നീണ്ട ഇയർഫോണിന്റെ ഉപയോഗം തലവേദനയ്ക്ക് കാരണമാകുകയും ക്രമേണ മൈഗ്രെയിൻ പോലുള്ള കഠിന തലവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. കേൾവി ശക്തി നശിക്കുന്നതിൽ ഇയർഫോണുകളുടെ പങ്ക് വളരെ വലുതാണ്. നിരന്തരം ഉയർന്ന ശബ്‌ദത്തിൽ പാട്ട് കേൾക്കുകയും സിനിമ കാണുകയും ചെയ്യുമ്പോൾ ക്രമേണ കേൾവി ശക്തി കുറയുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.
90 ഡെസിബെൽ അല്ലെങ്കിൽ 100 ഡെസിബെൽ ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് 2017 ൽ പ്രസിദ്ധീകരിച്ച നോയിസ് ആന്റ് ഹെൽത്ത് എന്ന പഠനത്തിലൂടെ പറയുന്നു.
ഇയർ ഫോണിൽ പാട്ടു കേൾക്കുമ്പോൾ 10 മിനുട്ട് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ദിവസത്തിൽ 60 മിനുട്ടിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കരുതെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നു. ഇയർബഡുകളുടെ ഉപയോഗം കുറയ്ക്കുകയോ പരിധിയിലധികം ഉച്ചത്തിൽ പാട്ടുകളും മറ്റും കേൾകാതിരിക്കുകയോ ചെയ്യുക.
STORY HIGHLIGHT: headphone use may lead to hearing loss