Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മുല്ല പൂക്കൾ നിറഞ്ഞ പര്‍വ്വതം; വശ്യ സൗന്ദര്യവുമായി സഞ്ചാരികളെ ആകർഷിക്കുന്ന മലനിര | journey-to-kudajadri-hills

സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന വാക്ക് വന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2024, 09:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കർണാടകയിലെ ഏറ്റവും പ്രശസ്‌തമായ കൊടുമുടികളിൽ ഒന്നാണ് കുടജാദ്രി. കർണാടകത്തിലെ പത്താമത്തെ ഉയർന്ന കൊടുമുടിയായ ഇവിടം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ്. ട്രെക്കിങ്ങിനും വിനോദത്തിനും പേരുകേട്ടതാണ് എന്നു മാത്രമല്ല ആത്മീയ പ്രാധാന്യവും കൂടിയുണ്ട് ഈ മനോഹരമായ പ്രദേശത്തിന്. പ്രകൃതിയുടെ കരവിരുത് ആവോളം ചേര്‍ത്ത് ചിത്രം പോലെ പണിതെടുത്ത ഈ മലനിരകളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട്!
സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന വാക്ക് വന്നത്. ‘കുടജ’ അഥവാ മുല്ല പുഷ്പങ്ങള്‍ നിറഞ്ഞ പര്‍വ്വതം എന്നാണു ഇതിനര്‍ത്ഥം. പ്രാദേശിക വാസികള്‍ ഈ സ്ഥലത്തെ ‘കൊടചാദ്രി’, കൊടാശി പാര്‍വതി’ എന്നും വിളിക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മല കയറി എത്തിയ യൂറോപ്യന്മാര്‍ ഈ സ്ഥലത്തെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മനോഹരമായ ഇടം എന്നായിരുന്നു. ആദി ശങ്കരന്‍ ഇവിടെ വന്നു ധ്യാനിച്ചിരുന്നു എന്ന് പറയപ്പെടുന്നു. കൊല്ലൂരില്‍ അദ്ദേഹം ക്ഷേത്രം സ്ഥാപിക്കുകയുമുണ്ടായി. മലമുകളില്‍ ആദി ശങ്കരന് സമര്‍പ്പിച്ച ഒരു ക്ഷേത്രം കാണാം. സര്‍വജ്ഞപീഠം എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെയും വിശ്വാസികളുടെയും പറുദീസയാണ്.മൂകാംബിക ദേശീയ ഉദ്യാനത്തിനു നടുവിലാണ് കുടജാദ്രി സ്ഥിതിചെയ്യുന്നത്. ഇടതൂർന്ന ഷോല വനങ്ങളാല്‍ മൂടപ്പെട്ട കുടജാദ്രി വിനോദസഞ്ചാരികൾക്ക്‌ കണ്ണിനും മനസിനും വിരുന്നൊരുക്കുന്നു. പശ്ചിമഘട്ടത്തിലുള്ള ഉഷ്ണമേഖലാ മഴക്കാടാണ് ഇത് എന്നതാണ് ശ്രദ്ധേയം. ജൈവ വൈവിധ്യം കൊണ്ട് സമൃദ്ധമായ ഇവിടം വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. മലബാർ ലങ്കൂർ, മലബാർ പൈഡ് ഹോൺബിൽ, ഇന്ത്യൻ ടൈഗർ, ഹീന, റോക്ക് പൈത്തൺ എന്നിവ ഇവിടെ കാണപ്പെടുന്ന ചില അപൂര്‍വ്വ ജീവി ഇനങ്ങളാണ്.

കുടജാദ്രിയില്‍ കാണപ്പെടുന്ന കല്ലുകള്‍ക്ക് കാന്തിക ശക്തി ഉണ്ടെന്നു പറയപ്പെടുന്നു. മാംഗനീസ്, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള കല്ലുകള്‍ ആണിവ. എന്നാല്‍ ഇവയുടെ ഖനനം ഇവിടെ അനുവദനീയമല്ല.കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായി കണക്കാക്കുന്ന ഒരു ചെറിയ ക്ഷേത്രം കുടജാദ്രിയുടെ താഴ്‌വരയിലുണ്ട്. ഇവിടെ നിന്നുമാണ് കുടജാദ്രിയുടെ മുകളിലേക്കുള്ള രണ്ടു കിലോമീറ്റര്‍ യാത്ര ആരംഭിക്കുന്നത്.കുടജാദ്രിക്ക് സമീപത്തായുള്ള മൂകാംബിക ക്ഷേത്രത്തിന്‍റെ മുന്‍വശത്തായി 40 അടി നീളമുള്ള ഭീമനൊരു ഇരുമ്പ് തൂണ്‍ ഉണ്ട്. മൗണ്ട് അബുവിലെ ധറില്‍ ഉള്ള ചരിത്രപരമായ ഇരുമ്പു സ്തംഭവുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്.

പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് കുടജാദ്രി. ഇവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹിഡ്ലുമനെ വെള്ളച്ചാട്ടം സാഹസിക സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ്. കൊടും വനത്തിനുള്ളിലെ അരസിനഗുണ്ടി വെള്ളച്ചാട്ടം, തെക്കു ഭാഗത്തുള്ള ബേലക്കല്ല് എന്നിവയും ട്രെക്കിംഗ് നടത്തി പോയി കണ്ടു വരാം.ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ് കുടജാദ്രിയില്‍ നിന്നുള്ള അസ്തമയം. അറബിക്കടലില്‍ ഒരു തങ്കത്തളികയെന്ന പോലെ സൂര്യന്‍ മുങ്ങിത്താഴുന്നത് കുടജാദ്രിയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ കാണാം. സൂര്യന്‍റെ ആകൃതി മാറുന്നതും നോക്കി നില്‍ക്കാം. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കുടജാദ്രി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. കൊല്ലൂര്‍ വരെ ജീപ്പിനു വന്ന് ബാക്കി ദൂരം നടന്നു കയറാം. താഴ്‌‌വരയിലുള്ള നഗോടി അഥവാ നിട്ടൂര്‍ എന്ന് പേരുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് കുടജാദ്രി ട്രെക്കിങ് തുടങ്ങുന്നത്. രാത്രി ക്യാമ്പ് ചെയ്ത് ഇവിടെ തങ്ങുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്.

STORY HIGHLLIGHTS : journey-to-kudajadri-hills

ReadAlso:

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

Tags: Anweshnam.comjourneykudajadrikudajadri-hillsഇന്ത്യൻ ടൈഗർഹീനറോക്ക് പൈത്തൺകുടജാദ്രിഅന്വേഷണം.കോംഅന്വേഷണം. Com

Latest News

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.