ഹൈദരാബാദി വിഭവങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക ടേസ്റ്റ് ആണ്. അതുകൊണ്ടുതന്നെ ഹൈദരാബാദ് വിഭവങ്ങള്‍ക്ക് ആവശ്യക്കാരും ആരാധകരും ഏറെയാണ്. വളരെ രുചികരമായ രീതിയില്‍ ഹൈദരാബാദി ചിക്കന്‍ കറി നമുക്കൊന്ന് തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍
- ഉപ്പ്
- മുളകുപൊടി
- മഞ്ഞള്‍പ്പൊടി
- തൈര്
- സവാള
- കറിവേപ്പില
- വെജിറ്റബിള്‍ ഓയില്‍
- തക്കാളി
- കശുവണ്ടി
- മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ കഴുകി വരഞ്ഞുവെക്കുക. ഇതിലേക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തൈര്, സവാള, കറിവേപ്പില, വെജിറ്റബിള്‍ ഓയില്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ പുരട്ടിയെടുക്കുക. ശേഷം പാന്‍ അടുപ്പിലേക്ക് വെച്ച് ഇതിലേക്ക് ചിക്കന്‍ ഇട്ട് അല്‍പം വെള്ളവും കൂടി ഒഴിച്ച് അടച്ചുവെച്ച് നന്നായി വേവിക്കുക. ചിക്കന്‍ ഒന്ന് കുക്ക് ആയി വരുമ്പോഴേക്കും ഇതിലേക്ക് തക്കാളി അടിച്ചു വച്ചിരിക്കുന്നത് ചേര്‍ത്തു കൊടുക്കാം.
ഇനി ഇതിലേക്ക് കശുവണ്ടി അടിച്ചെടുത്തത് കൂടി ചേര്‍ത്തു കൊടുക്കാം. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇതിലേക്ക് ഇനി ചേര്‍ക്കേണ്ടത് വറുത്ത സവാളയും മല്ലിയിലയും ആണ്. ശേഷം നല്ലതുപോലെ ഒന്ന് വേവിച്ചെടുക്കുക. നല്ല രുചികരമായ ഹൈദരാബാദി ചിക്കന്‍ കറി തയ്യാര്‍.
STORY HIGHLIGHTS: Hyderabadi Chicken Curry Recipe