വെജിറ്റേറിയന്‍സിന് ഏറെ പ്രിയപ്പെട്ട വിഭവമാണ് പനീര്‍. പനീര്‍ കൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവത്തിനും ആരാധകര്‍ ഏറെയാണ്. വളരെ ടേസ്റ്റി ആയിട്ടുള്ള പനീര്‍ ബട്ടര്‍ മസാല നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍
- എണ്ണ
- പട്ട
- ഏലയ്ക്ക
- ഗ്രാമ്പൂ
- ജീരകം
- സവാള
- പച്ചമുളക്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- ഉപ്പ്
- ഗരം മസാല
- കാശ്മീരി മുളകുപൊടി
- തക്കാളി
- അണ്ടിപ്പരിപ്പ്
- കസൂരി മേത്തി
- മല്ലിയില
- നെയ്യ്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാവുമ്പോഴേക്കും അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ആ എണ്ണയിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ജീരകം എന്നിവ ചേര്‍ത്ത് കൊടുത്തശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേര്‍ത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് വഴണ്ട് വരുമ്പോഴേക്കും ഇതിലേക്ക് അല്‍പ്പം ഗരം മസാലയും കാശ്മീരി മുളകുപൊടിയും ചേര്‍ത്ത് കൊടുക്കുക. ഇത് നല്ലതുപോലെ ഇളക്കി എടുത്തശേഷം ഇതിലേക്ക് തക്കാളി അടിച്ചു വെച്ചത് ചേര്‍ത്തുകൊടുക്കുക.
ഇതൊന്ന് നല്ലപോലെ അടച്ചുവെച്ച് വേവിക്കണം. ശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചു വെച്ചേക്കുന്നത് ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ചേര്‍ക്കേണ്ടത് കസൂരി മേത്തിയാണ്. കൈകൊണ്ട് പൊടിച്ച് വേണം കസൂരി മേത്തി ചേര്‍ത്ത് കൊടുക്കാന്‍. ശേഷം ഇതിലേക്ക് പനീര്‍ ചേര്‍ത്തു കൊടുക്കാം. ഇനി അല്‍പ്പം മല്ലിയില അരിഞ്ഞതും നെയ്യും കൂടി ചേര്‍ക്കുക. വളരെ രുചികരമായ പനീര്‍ ബട്ടര്‍ മസാല തയ്യാര്‍.
STORY HIGHLIGHTS: Paneer Butter Masala Recipe