നോണ്‍വെജ് കഴിക്കുന്നവര്‍ക്കിടയില്‍ മട്ടന്‍ കറി ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. നല്ല നാടന്‍ രീതിയിലുള്ള മട്ടന്‍ കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് എങ്ങനെ നല്ല ഒരു രുചികരമായ മട്ടന്‍കറി തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മട്ടന്‍
- മഞ്ഞള്‍പ്പൊടി
- കുരുമുളകുപൊടി
- ഗരം മസാല
- ഉപ്പ്
- ചെറിയ ഉള്ളി
- പച്ചമുളക്
- ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
- കറിവേപ്പില
- സവാള
- തക്കാളി
- എണ്ണ
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
മട്ടന്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം ഇത് ഒരു പ്രഷര്‍ കുക്കറിലേക്ക് ഇട്ട് ഇതിലേക്ക് മഞ്ഞപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് അതുപോലെതന്നെ ഒരുപിടി ചെറിയ ഉള്ളി ഇട്ടു കൊടുക്കാം. ശേഷം ഇത് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്തശേഷം വെള്ളം ചേര്‍ക്കാതെ മീഡിയം ഫ്െളയിമില്‍ വേവിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോഴേക്കും ചെറിയ ഉള്ളി അരിഞ്ഞതും, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് കനം കുറഞ്ഞ് അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക.
ഇത് എല്ലാം കൂടി ഒന്ന് വഴണ്ട് വരുമ്പോഴേക്കും ഇതിലേക്ക് പൊടികള്‍ ചേര്‍ത്തു കൊടുക്കണം. ഇതിനായി മഞ്ഞപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവയാണ് ചേര്‍ത്ത് കൊടുക്കേണ്ടത്. പൊടികളുടെ പച്ചമണം മാറി വരുമ്പോഴേക്കും ഇതിലേക്ക് നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് നല്‍കുക. ഇത് നല്ലപോലെ ഒന്ന് വെന്ത് വരുമ്പോഴേക്കും നമ്മള്‍ വേവിച്ച് മാറ്റി വച്ചിരിക്കുന്ന മട്ടന്‍ വെള്ളത്തോടുകൂടി ഈ പാനിലേക്ക് ഇട്ട് മസാലയ്‌ക്കൊപ്പം നല്ലപോലെ മിക്‌സ് ചെയ്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. നല്ല രുചികരമായ മട്ടന്‍ കറി തയ്യാര്‍.
STORY HIGHLIGHTS: Mutton Curry Recipe