പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ റഹിദുൾ ഷെയ്ക്ക് (21), മാണിക് എസ്.കെ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.