വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്കും പാചകം ചെയ്യാന്‍ അധികം സമയമില്ലാത്തവര്‍ക്കും വീട്ടില്‍ തയ്യാറാക്കി സൂക്ഷിക്കാവുന്ന ഒരു വിഭവമാണ് ചമ്മന്തിപ്പൊടി. പുറം രാജ്യങ്ങളിലേക്ക് പോകുന്ന പലരും ചമ്മന്തി പൊടികള്‍ പാക്കറ്റുകളില്‍ ആക്കി കൊണ്ടുപോകാറുണ്ട്. ചോറിനൊപ്പം കഴിക്കാന്‍ നല്ലൊരു കറി കൂടിയാണ് ഈ ചമ്മന്തിപ്പൊടി. എന്നാല്‍ വീട്ടില്‍ തന്നെ ഈ ചമ്മന്തിപ്പൊടി നമുക്ക് വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാനാകും. അത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- തേങ്ങ
- കൊച്ചുള്ളി
- ഇഞ്ചി
- കുരുമുളക്
- വറ്റല്‍മുളക്
- കറിവേപ്പില
- വാളന്‍പുളി
- ഉപ്പ്
തയ്യാറാക്കുന്ന വിധം;
ഒരു ചീനിച്ചട്ടി ചൂടാക്കുക. ചൂടായ ചീനിച്ചട്ടിയിലേക്ക് തേങ്ങ ചിരകിയതും കൊച്ചുള്ളി അരിഞ്ഞതും ഇഞ്ചി, കുരുമുളക്, വറ്റല്‍മുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കി മൂപ്പിച്ചെടുക്കുക. തേങ്ങ മൂത്ത് ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും തീ ഓഫ് ചെയ്യണം. ശേഷം ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് വാളന്‍പുളി, ഉപ്പ് വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് പിടിച്ചെടുക്കണം. ശേഷം ഇതിലേക്ക് നമ്മള്‍ വറുത്ത് മൂപ്പിച്ചു വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് രണ്ടാമത് ഒന്നു കൂടി നല്ലപോലെ അടിച്ചെടുക്കണം. നല്ല രുചികരമായ ചമ്മന്തിപ്പൊടി തയ്യാര്‍.
STORY HIGHLIGHTS: CHAMMANTHIPODI RECIPE