പുറത്തു പോയി വന്ന് ക്ഷീണവും തളർച്ചയുമൊക്കെ തോന്നുന്ന സമയത്ത് ഹെൽത്തി ആയൊരു കുക്കുമ്പർ ഡ്രിങ്ക് ആയാലോ.
ആവശ്യമുള്ള സാധനങ്ങൾ
- കുക്കുമ്പർ- 200 ഗ്രാം
- തൈര്- 150ഗ്രാം
-
മല്ലിയില- 4 ഗ്രാം
-
ഉപ്പ്- 1/2 ടീസ്പൂൺ
-
ഇഞ്ചി- 1/2ടീസ്പൂൺ
-
പുതിനയില- 2 ഗ്രാം
-
ജീരകപ്പൊടി- 1/2ടീസ്പൂൺ
-
തേങ്ങാവെള്ളം- 200 മില്ലി
-
കസ്കസ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞ് അതിലേക്ക് മല്ലിയില, ഉപ്പ് ഒരു ചെറിയ കഷ്ണം ഇഞ്ചി, പുതിനയില, ജീരകപ്പൊടി, തേങ്ങാവെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കുക. ഒരു ഗ്ലാസിൽ വെള്ളത്തിൽ കുതിർത്ത കസ്കസ് ചേർത്ത് അരച്ചെടുത്ത ജ്യൂസ് ഒഴിച്ച് അൽപ്പം ഐസ് കൂടി ചേർത്ത് കുടിക്കാം. ജ്യൂസ് അരച്ചെടുക്കുന്ന സമയത്ത് ഐസ് ചേർത്താലും മതി.
STORY HIGGHLIGHT: cucumber drink