Kerala

തൃശൂരിൽ വൻ എടിഎം കവർച്ച; മോഷണം മൂന്ന് എടിഎമ്മുകളിൽ; 65ലക്ഷം രൂപ കവർന്നു | Massive atm robbery in Thrissur

തൃശൂർ: തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് കവർന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് സംഘത്തെ ഉടൻ പിടികൂടാനാണ് പൊലീസ് നടപടി.