തൃശൂർ: മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരക്കൊല്ലം പൂഴ്ത്തിവച്ചതും ചില പേരുകൾ വെളിപ്പെടുത്താത്തതും സർക്കാരിന്റെ പോരായ്മയാണ്. എല്ലാ കാര്യത്തിലും സംഭവിക്കുന്നതുപോലെയുള്ള ഒതുക്കിവയ്ക്കലുകളും രാഷ്ട്രീയ താൽപര്യങ്ങളും സാമ്പത്തികം ഉൾപ്പെടെയുള്ള ഇടപെടലുകളും ഇതിൽ സംഭവിച്ചിട്ടുണ്ട് – സാറാ ജോസഫ് പറഞ്ഞു.