India

തിരുപ്പതി ലഡു നിർമാണത്തിന് നെയ്യ് നൽകിയ കമ്പനിക്കെതിരെ കേസ് | Tirupati Laddu: Case against ghee company

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് വിതരണം ചെയ്ത ഡിണ്ടിഗൽ എആർ ‍ഡെയറി ഫുഡ്സ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. പരിശോധനാ റിപ്പോർട്ട് ഇല്ലാതെയാണ് നെയ്യ് വിതരണം ചെയ്തതെന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പരാതിയിൽ മതവിശ്വാസം വ്രണപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.